HOME » NEWS » Crime » WEARING STOLEN DRESS JEWELLERY IN TIK TOK VIDEO NEW

മോഷണമുതലുമായി യുവതിയുടെ ടിക് ടോക്; വൈറലായത് വീട്ടുജോലിക്കെത്തി ആഭരണവുമായി കടന്നയാളുടെ വീഡിയോ

ടിക് ട‌‌ോക് വീഡിയോ വൈറലായതിനു പിന്നാലെയാണ് വീട്ടുടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

News18 Malayalam | news18-malayalam
Updated: May 26, 2020, 5:25 PM IST
മോഷണമുതലുമായി യുവതിയുടെ ടിക് ടോക്; വൈറലായത് വീട്ടുജോലിക്കെത്തി ആഭരണവുമായി കടന്നയാളുടെ  വീഡിയോ
മോഷ്ടിച്ച ആഭരണങ്ങളുമായി യുവതിയുടെ ടിക് ടോക്
  • Share this:
ഗുവഹത്തി: വീട്ടു ജോലിക്കാരിയായി എത്തി ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമായി യുവതി മുങ്ങി. മോഷ്ടിച്ച വസ്ത്രവും ആഭരണങ്ങളും ധരിച്ച് യുവതിയുടെ ടിക് ട‌‌ോക് വീഡിയോ വൈറലായതിനു പിന്നാലെയാണ് വീട്ടുടമ പരാതിയുമായി പൊലീസിനെ സമീപിച്ചു.

ഗുവഹത്തിയിലാണ് സംഭവം. സുമി കലിത എന്ന യുവതിക്കെതിരെയാണ് പരാതി. രോഗിയായ അമ്മയെ പരിചരിക്കാൻ ഫെബ്രുവരിയിലാണ് ഗുവഹത്തിയിലെ വീട്ടിൽ യുവതിയെ എത്തിച്ചതെന്ന് പരാതിക്കാരി പറയുന്നു. എന്നാൽ വീട്ടിലെ വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവയുമായി യുവതി മുങ്ങുകയായിരുന്നു.

You may also like:സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; പച്ചമുളകിന് ഇരട്ടിയിലധികമായി
[news]
'ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി
[NEWS]
ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTO]
ലഖിംപൂരിലുള്ള യുവതിയുടെ വസതിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനു പിന്നാലെയാണ് യുവതിയുടെ ടിക് ടോക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അനാമിക 81 എന്ന പേരിലുള്ള അക്കൗണ്ടാണ് ഇവർ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. വീഡിയോയിൽ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ തങ്ങളുടെ വീട്ടിൽ നിന്നും കാണാതായവയാണെന്നും പരാതിക്കാരി പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യുവതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Published by: Aneesh Anirudhan
First published: May 26, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories