• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിരിയാണി 190 രൂപ; ഹോട്ടൽ ഉടമയെ വെടിവെച്ചുകൊന്നു


Updated: June 5, 2018, 5:03 PM IST
ബിരിയാണി 190 രൂപ; ഹോട്ടൽ ഉടമയെ വെടിവെച്ചുകൊന്നു

Updated: June 5, 2018, 5:03 PM IST
കൊൽക്കത്ത: 190 രൂപയ്ക്ക് ബിരിയാണി വിറ്റതിന് ഹോട്ടൽ ഉടമയായ യുവാവിനെ ഒരുസംഘം ആളുകൾ വെടിവെച്ചുകൊന്നു. പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിലാണ് സംഭവം. ഹോട്ടലിൽ ബിരിയാണി കഴിക്കാനെത്തിയ നാലംഗം സംഘമാണ് സഞ്ജയ് മണ്ഡൽ എന്നയാളെ വെടിവെച്ചുകൊന്നത്. ബിരിയാണി കഴിഞ്ഞ ശേഷം ബിൽ നൽകിയപ്പോൾ തുടങ്ങിയ വാക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒരു ബിരിയാണിക്ക് 190 രൂപയാണ് സഞ്ജയ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാനാകില്ലെന്നായിരുന്നു നാലംഗം സംഘത്തിന്‍റെ നിലപാട്. ഇതോടെ വാക് തർക്കവും തുടർന്ന് സംഘർഷവുമാകുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലെ ഒരാൾ തോക്കെടുത്ത് സഞ്ജയ് മണ്ഡലിനുനേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ള മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബിരിയാണിയുടെ വിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും അക്രമിസംഘത്തിന് സഞ്ജയ് മണ്ഡലിനോട് മുൻവൈരാഗ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുവെന്നും പൊലീസ് അധികൃതർ പറഞ്ഞു.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍