പൊലീസ് പിന്നാലെ; അശ്ലീല ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങൾ കൊഴിഞ്ഞുപോകുന്നതായി സൂചന; തടി രക്ഷിക്കാന്‍ അഡ്മിൻമാർ

ഗ്രൂപ്പുകളുടെ പേര് മാറ്റിയും അശ്ലീല ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തുമാണ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാന്‍ അഡ്മിൻമാർ ശ്രമിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

News18 Malayalam | news18-malayalam
Updated: October 17, 2019, 5:44 PM IST
പൊലീസ് പിന്നാലെ; അശ്ലീല ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങൾ കൊഴിഞ്ഞുപോകുന്നതായി സൂചന; തടി രക്ഷിക്കാന്‍ അഡ്മിൻമാർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ മലയാളികൾ ഉൾപ്പെടുന്ന അശ്ലീല ഗ്രൂപ്പുകളിൽ നിന്ന് അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതായി സൂചന. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ സൈബർ ഡോം പോലുള്ള ഏജൻസികൾ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

also read:വണക്കം; പ്രേക്ഷകരെ സണ്ണി മാടി വിളിക്കുന്നു

ഗ്രൂപ്പുകളുടെ പേര് മാറ്റിയും അശ്ലീല ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തുമാണ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാന്‍ അഡ്മിൻമാർ ശ്രമിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരുമാറ്റിയെന്നാണ് പൊലീസ് പറയുന്നത്. ചില ഗ്രൂപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ടെന്നും പൊലീസ്.

അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പോൺ വീഡിയോകൾ ഇപ്പോൾ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള ഗ്രൂപ്പുകളാണ് നീലക്കുറിഞ്ഞി, അലമ്പൻസ്, അധോലോകം തുടങ്ങിയ ഗ്രൂപ്പുകളെന്ന് പൊലീസ് പറയുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പിലേക്ക് ആളെ ക്ഷണിക്കുന്നത് ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനായി കോഡുകളുണ്ടെന്നും പൊലീസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് വർഷം മുമ്പാണ് പൂമ്പാറ്റ എന്ന ടെലഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ പിടികൂടിയത്. വീണ്ടും ഇതുപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് സൂചന ലഭിച്ചതോടെയാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനയും പിന്നാലെ അറസ്റ്റും ഉണ്ടായത്.
First published: October 17, 2019, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading