• HOME
  • »
  • NEWS
  • »
  • crime
  • »
  • WHATSAPP GROUP TO COLLECT BRIBES FROM MERCHANTS AGRICULTURE OFFICER ARRESTED IN TELANGANA JS

വ്യാപാരികളിൽ നിന്ന് കൈക്കൂലി പിരിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പ്; കൃഷി ഓഫീസർ അറസ്റ്റിൽ

പരാതിക്കാരില്‍ നിന്ന് 90000 രൂപ പിരിക്കുമ്പോഴാണ് എസിബി മഹേഷ് ചന്ദറിനെ പിടികൂടിയത്.

പരാതിക്കാരില്‍ നിന്ന് 90000 രൂപ പിരിക്കുമ്പോഴാണ് എസിബി മഹേഷ് ചന്ദറിനെ പിടികൂടിയത്.

പരാതിക്കാരില്‍ നിന്ന് 90000 രൂപ പിരിക്കുമ്പോഴാണ് എസിബി മഹേഷ് ചന്ദറിനെ പിടികൂടിയത്.

  • Share this:
    ഹൈദരാബാദ്: തെലങ്കാനയിലെ അഴിമതിക്കാരനായ കൃഷി ഓഫീസറെ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) പിടികൂടി. കൈക്കൂലി പിരിക്കാന്‍ പ്രാദേശിക വ്യാപാരികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. വളം കീടനാശിനി വ്യാപാരികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണ് ഇയാള്‍ ഉണ്ടാക്കിയത്.

    വളം, കീടനാശിനി കടയുടമകളുമായി ആശയവിനിമയം നടത്താന്‍ കൃഷി ഓഫീസര്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ മാസം പരിശോധന ഒഴിവാക്കാന്‍ എല്ലാ കടകളില്‍ നിന്നും 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്.വി രമണ മൂര്‍ത്തി പറഞ്ഞു.

    ഗ്രൂപ്പിലെ ആറ് അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ജൂലൈ 30ന് മഹേഷ് ചന്ദര്‍ കൈക്കൂലി ആവശ്യപ്പെട്ട് പീഡിപ്പിച്ച വിവരം ഇവര്‍ എസിബിയെ അറിയിച്ചു. പിന്നീട്, എസിബി ഉദ്യോഗസ്ഥരുടെ പദ്ധതി പ്രകാരം, കൈക്കൂലി വാങ്ങാന്‍ പരാതിക്കാര്‍ കൃഷി ഓഫീസറെ ക്ഷണിച്ചു.

    പരാതിക്കാരില്‍ നിന്ന് 90000 രൂപ പിരിക്കുമ്പോഴാണ് എസിബി മഹേഷ് ചന്ദറിനെ പിടികൂടിയത്. എസിബി ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കൃഷി വകുപ്പിലെ ഉന്നത അധികാരികളെ അറിയിക്കുകയും ചെയ്തു. കൃഷി ഓഫീസറായി ജോലി ചെയ്യുമ്പോള്‍ മഹേഷ് ചന്ദര്‍ ഈയിടെ ചന്ദ്രഗൊണ്ടയില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് ഒരു രാസവള -കീടനാശിനി കട സ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

    അനധികൃത സ്വത്ത് സമ്പാദന കേസില്‍ അടുത്തിടെ ഹൈദരാബാദില്‍ തഹസില്‍ദാര്‍ അറസ്റ്റിലായിരുന്നു. നാഗര്‍കൂര്‍നൂള്‍ ജില്ലയിലെ വേലന്ദണ്ട മണ്ഡലത്തിലെ സൈദുലു എന്ന തഹസില്‍ദാരെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരനായ എംപി പി വെങ്കടയ്യ ഗൗഡിനെയും അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിക്കുന്നതിനും ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ നിന്ന് രക്ഷപ്പെടുന്നതിനുമായി വെങ്കടയ്യ ഗൗഡ കൈക്കൂലിയായി ലഭിച്ച 5 ലക്ഷം രൂപ കത്തിച്ചിരുന്നു.

    ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ 70 ശതമാനവും കത്തി നശിച്ച നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ഇയാളെ കൈയോടെ പിടികൂടി കത്തിച്ച പണം പിടിച്ചെടുത്തു. 500 രൂപയുടെ ബണ്ടിലുകള്‍ 70 ശതമാനം കത്തിച്ചതായി എ സി ബി ഡിഎസ്പി വ്യക്തമാക്കിയിരുന്നു. ഇരുവരും അറസ്റ്റിലായതോടെ പരാതിക്കാര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

    ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൈക്കൂലി വാങ്ങുന്നതിനിടെ തെലങ്കാന രാഷ്ട്രസമിതി (ടി ആര്‍ എസ്) എംപിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. ടി ആര്‍ എസ് എംപി കവിത മാലോത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് മൂവരും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.
    Published by:Jayashankar AV
    First published:
    )}