HOME » NEWS » Crime » WHEN ARUN COMES HOME HE SAW WIFE AND BOY FRIEND MURDER AT THE END OF DISPUTE TRAGIC INCIDENT IN ARYANAD

വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കാമുകന്‍; തർക്കത്തിനൊടുവിൽ കൊല; ആര്യനാട്ടെ ദാരുണ സംഭവം ഇങ്ങനെ

അരുണും അഞ്ജുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അരുണിന്റെ ആത്മസുഹൃത്തായിരുന്നു ശ്രീജു. ഇരുവരും കളിക്കൂട്ടുകാരും

News18 Malayalam | news18-malayalam
Updated: March 24, 2021, 4:33 PM IST
വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കാമുകന്‍; തർക്കത്തിനൊടുവിൽ കൊല; ആര്യനാട്ടെ ദാരുണ സംഭവം ഇങ്ങനെ
കൊല്ലപ്പെട്ട അരുൺ, ഭാര്യ അഞ്ജു, കാമുകൻ ശ്രീജു
  • Share this:
തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയും കാമുകനും മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായി. നെടുമങ്ങാട് ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തുക്കള്‍ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കവുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൃത്യം നടത്തിയ ശേഷം ശ്രീജു താന്‍ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.

വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേർപിരിഞ്ഞ് താമസം

അരുണും അഞ്ജുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അരുണിന്റെ ആത്മസുഹൃത്തായിരുന്നു ശ്രീജു. ഇരുവരും ആനാട്ടെ കളിക്കൂട്ടുകാർ. അഞ്ജുവും ശ്രീജുവം തമ്മിലെ അടുപ്പം ഞെട്ടലോടെയാണ് അരുൺ തിരിച്ചറിഞ്ഞത്. അതീവ രഹസ്യമായി തുടങ്ങിയ അടുപ്പം അരുൺ മനസ്സിലാക്കി. പക്ഷേ പിന്മാറാൻ ശ്രീജു തയാറായില്ല. ഇതോടെയാണ് ആനാട് നിന്നും അഞ്ജുവിനെ ബന്ധു വീട്ടിലേക്ക് മാറ്റിയത്.

ആര്യനാട് ഉഴമലയ്ക്കൽ കുളപ്പടയ്ക്ക് അടുത്ത് വാലിക്കോണത്താണ് ഈ വീട്. അരുണ്‍ ഇടയ്ക്ക് ഇവിടെ വരുമായിരുന്നു. എന്നാൽ എല്ലാ ദിവസം വരാറുമില്ല. ഇവിടേയ്ക്കും ശ്രീജു എത്തിയിരുന്നു. സ്ഥിരമായി അഞ്ജുവും ശ്രീജുവും ബൈക്കിൽ കറങ്ങുകയും ചെയ്തു. ഇതെല്ലാം നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. അഞ്ജുവും മറ്റൊരാളുമായുള്ള കറക്കം അരുണിനോടും ചില നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കൈയോടെ കള്ളം പിടിക്കാൻ അരുൺ തീരുമാനിച്ചത്. അരുണിന്റെ വീട്ടിന് അടുത്തുള്ള ശ്രീജുവിനെ നിരീക്ഷിച്ചു.

ഇന്നലെ ശ്രീജു അനാട് ഉണ്ടായിരുന്നില്ല. ഇതോടെ അര്യാനാട്ട് എത്തിയോ എന്ന സംശയം അരുണിനുണ്ടായി. സത്യം കണ്ടെത്താൻ ബന്ധു വീട്ടിലെത്തി. വീടിന് പുറത്ത് അരുണിന്റെ ബൈക്ക് കണ്ടു. ഇരച്ചു വീട്ടിനുള്ളിൽ അരുൺ കയറി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് പൊലീസിന് വ്യക്തത വന്നിട്ടില്ല. അരുണിനെ കുത്തിയത് താനാണെന്ന് ശ്രീജു പറയുന്നു. എന്നാൽ ഭർത്താവിനെ കൊന്ന കുറ്റം അഞ്ജുവും ഏറ്റെടുക്കുന്നു. അതുകൊണ്ട് തന്നെ രണ്ടുപേരേയും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സത്യം പുറത്തുവരൂവെന്ന് പൊലീസ് പറയുന്നു.

Also Read- രണ്ടര വർഷമായി താമസിക്കുന്ന വീടിന്റെ തറ കുഴിച്ചു; കണ്ടെത്തിയത് 3 അസ്ഥികൂടങ്ങൾ

പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു കൊലപാതകം എന്ന് പ്രദേശവാസികൾ പറയുന്നത്, ഭാര്യ അഞ്ജുവിനെയും കാമുകൻ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവും കാമുകൻ ശ്രീജുവും ഒന്നിച്ച് ജീവിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അരുൺ ഈ ബന്ധം എതിർത്തിരുന്നു. അന്നുമുതൽ തന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സംശയവും പൊലീസിന് മുന്നിൽ ബന്ധുക്കൾ വയ്ക്കുന്നു.

അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. കാമുകനിൽ നിന്ന് ഭാര്യയെ അകറ്റാൻ വീട്ടിന് അടുത്ത് നിന്ന് അഞ്ജുവിനെ മാറ്റി താമസിപ്പിച്ചത് അരുണായിരുന്നു. ഈ മാറി താമസവും പ്രശ്‌നങ്ങൾ തീർത്തില്ല. ഒടുവിൽ കൊലപാതകത്തിലാണ് ഇത് കലാശിച്ചത്.
Published by: Rajesh V
First published: March 24, 2021, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories