നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഷുക്കൂറിന്റെ തള്ളവിരല്‍ എവിടെ? 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടില്‍ ദുരൂഹത തുടരുന്നു

  ഷുക്കൂറിന്റെ തള്ളവിരല്‍ എവിടെ? 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടില്‍ ദുരൂഹത തുടരുന്നു

  2019 ഓഗസ്റ്റ് 29ന് ആണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്

  Murder

  Murder

  • Share this:
   പുലാമന്തോള്‍: ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേല്‍ അബ്ദുല്‍ ഷുക്കൂര്‍(25) കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. എന്നാല്‍ ഇന്നും അന്വേഷണ സംഘത്തിനും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. ഷുക്കൂറിന്റെ നേതൃത്വത്തില്‍ 485 കോടി രൂപയുടെ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടന്നെന്നാണ് പറയപ്പെടുന്നത്.

   2019 ഓഗസ്റ്റ് 29ന് ആണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. എന്നാല്‍ ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ നേടിയ കോടിക്കണക്കിന് രൂപ എന്തു ചെയ്തു എന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഇന്നും വ്യക്തതയില്ല.

   ഷൂക്കൂറിന്റെ തള്ളവിരല്‍ മുറിച്ച് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തള്ളവിരലിന്റെ വിരലടയാളമായിരുന്നു ഷുക്കൂറിന്റെ ലാപ്‌ടോപിന്റെ പാസ്വേര്‍ഡ്. ഷുക്കൂറിന്റെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും പണമിടപാട് സംബന്ധിച്ച അന്വേഷണം എങ്ങും എത്തിയില്ല. കേസില്‍ മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്.

   പണമിടപാടുകള്‍ ഏറെയും നടന്നത് മലപ്പുറം ജില്ലയിലാണ്. കൊല്ലപ്പെട്ട ഷുക്കൂറും പ്രതികളും മലപ്പുറം സ്വദേശികളാണ്. എന്നാല്‍ കൊലപാതകത്തില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. ഇതേ തുടര്‍ന്ന് ഷൂക്കൂറിന്റെ മാതാവും ആക്ഷന്‍ കമ്മിറ്റിയും പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കേസെടുത്തത്.

   പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന ഗൂഢാലോചനയും തട്ടക്കൊണ്ടു പോകലും അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം ഉണ്ടാകുമെന്ന് അന്നത്തെ ഡിജിപി പറഞ്ഞെങ്കിലും രണ്ട് വര്‍ഷത്തിനിടെ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിരിക്കുന്നത്. ഡെറാഡൂണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിക്കാനോ ചോദ്യം ചെയ്യാനോ നടപടി ഉണ്ടായിട്ടില്ല.
   Published by:Jayesh Krishnan
   First published:
   )}