• HOME
  • »
  • NEWS
  • »
  • crime
  • »
  • കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു; രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് വാഹനാപകടത്തിൽപ്പെട്ട് അബോധാവസ്ഥയില്‍

കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു; രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് വാഹനാപകടത്തിൽപ്പെട്ട് അബോധാവസ്ഥയില്‍

ഇയാളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ ആശുപത്രിയിലാക്കിയവർ കടയുടമ അഷ്റഫിനെ വിളിക്കുകയായിരുന്നു.

  • Share this:

    കോഴിക്കോട്: കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് വാഹനാപകടത്തിൽപ്പെട്ടു. താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിന്റെ പലചരക്ക് കടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു.

    Also read-ഹെൽമെറ്റ് ധരിച്ചെത്തി ബിയർ വാങ്ങി വിലകൂടിയ മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

    ഇതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ട മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുന്ദമംഗലത്തിന് സമീപത്ത് വച്ച് അപകടത്തിൽപെടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ ആശുപത്രിയിലാക്കിയവർ കടയുടമ അഷ്റഫിനെ വിളിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടയുടമ അഷ്റഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

    Published by:Sarika KP
    First published: