കൂടത്തായി; മരിച്ചത് ആരൊക്കെ ? എങ്ങനെ, എന്ന് മരിച്ചു?

കോഴിക്കോട് കൂടത്തായി സ്വദേശികളും അടുത്ത ബന്ധുക്കളുമായ ആറുപേരാണ് 2002 നും 2016 നും ഇടയിൽ മരിച്ചത്.

കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

 • Share this:
  1. അന്നമ്മ തോമസ് (57 )
  ബന്ധം: പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ (റിട്ട.അദ്ധ്യാപിക).
  എന്ന്- 2002 ഓഗസ്റ്റ് 22
  എങ്ങനെ-വീട്ടിൽ നിന്നും ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ തളർന്നു വീണു. വായിൽ നിന്നു നുരയും പതയും വന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു

  2.പൊന്നാമറ്റം ടോം തോമസ്

  (റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ) അന്നമ്മ തോമസിന്റെ ഭർത്താവ് (66 )

  2008 ഓഗസ്റ്റ് 26
  വീട്ടിൽ നിന്നും കപ്പപ്പുഴുക്ക് കഴിച്ചതിനു ശേഷം ഛർദിച്ച് തളർന്നു വീണു. വായിൽ നിന്നു നുരയും പതയും വന്നു. മകൻ റോയിയുടെ ഭാര്യ ജോളിയുടെ വിളി കേട്ടു വന്ന അയൽവാസികൾ ആശുപത്രിയിലേക്കു കൊണ്ടുപോയി. എത്തിക്കുന്നതിന് മുമ്പ് മരിച്ചു.

  3. റോയ് തോമസ്
  2011 സെപ്റ്റംബർ 30
  ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മൂത്തമകൻ (40 )
  രാത്രി പുറത്തുപോയി വന്ന് ചോറും കടലയും കഴിച്ചു. ബാത്‌റൂമിൽ ശർദിച്ചു വീഴുന്നു. ഭാര്യ ജോളിയുടെ വിളി കേട്ടു വന്ന അയൽവാസികൾ വാതിൽ പൊളിച്ചു റോയിയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

  4. എം എം മാത്യു മഞ്ചാടിയിൽ (68 )
  വിമുക്ത ഭടൻ. അന്നമ്മയുടെ സഹോദരൻ. താമസിക്കുന്നത് ടോം തോമസിന്റെ വീടിന്റെ അടുത്ത്. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ് മോർട്ടം വേണമെന്ന് നിർബന്ധം പിടിച്ചു.
  2014 ഫെബ്രുവരി 2.

  ഭാര്യ പുറത്തു പോയതിനാൽ വീട്ടിൽ തനിച്ചായിരുന്നു. വൈകിട്ട് 3. 30 ഓടെ ടോം തോമസിന്റെ മരുമകൾ ജോളിയുടെ വിളി കേട്ടു വന്ന വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോൾ വായിൽ നിന്നും നുരയും പതയും വന്നു കിടക്കുന്ന മാത്യുവിനെയാണ്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു.

  കൂടത്തായിയിലെ മരണങ്ങൾ: യുവതി കസ്റ്റഡിയിൽ

  5 .  ആൽഫൈൻ ഷാജു

  ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ മകൾ (രണ്ടു വയസ് )

  2014 മെയ് 5

  സഹോദരന്റെ ആദ്യകുർബാന ദിവസം ഇറച്ചിക്കറിക്കൊപ്പം ബ്രെഡ് കഴിച്ചത്തിനു ശേഷം ബോധ രഹിതയായി. ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നാം ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണം.

  6. സിലി ഷാജു

  ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ. ആൽഫൈൻ ഷാജുവിന്റെ അമ്മ. (44 )

  2016 ജനുവരി 11

  ജോളിയോടൊപ്പം ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം താമരശ്ശേരിയിലെത്തി. വൈകിട്ട് അഞ്ചുമണിയോടെ ഭർത്താവ് ഷാജുവിനെ ഡെന്റിസ്റ്റിനെ കാണിക്കാൻ ജോളിയോടൊപ്പം പോയി. ഷാജു ഡെന്റിസ്റ്റിനെ കാണാൻ കയറിപ്പോൾ ജോളിയും സിലിയും വരാന്തയിൽ കാത്തിരുന്നു. സിലിയുടെ സഹോദരൻ കാണാനെത്തിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
  First published:
  )}