തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജർമാരിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ദുരൂഹതയുണർത്തി ബാലഭാസ്ക്കറിന്റെ പേരിലുള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജും. സ്വർണക്കടത്തിൽ ബാലഭാസ്ക്കറിന്റെ രണ്ട് മാനേജർമാർക്കും പങ്കുള്ളതായി ഡി.ആർ.ഐയും സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കർ മരിച്ചത്. എന്നാൽ, ഈ വർഷം മാർച്ച് 23ന് ബാലഭാസ്ക്കറിന്റെ പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബാലഭാസ്ക്കറിന്റെ പേരിൽ ചില സംഗീത പരിപാടികൾ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് ബാലഭാസ്ക്കറിനന്റെ കുടുംബാംഗങ്ങൾക്കോ ഓഫീസിനോ അറിവോ ഉത്തരവാദിത്തമോ ഇല്ലെന്നുമായിരുന്നു പോസ്റ്റ്. ഇതു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട് രണ്ട് ഫോൺനമ്പറുകളും ഒഫീഷ്യൽ മെയിൽ ഐഡിയും നൽകിട്ടുണ്ട്. ഇതിൽ നൽകിയിരിക്കുന്ന നമ്പർ ബാലഭാസ്ക്കറിന്റെ മാനേജർമാരുടേതാണ്.
മാർച്ച് 23ലെ പോസ്റ്റ്
എന്നാൽ, കഴിഞ്ഞ മെയ് 29ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. എഡിറ്റ് ചെയ്ത് നമ്പറുകൾ ഒഴിവാക്കിയിരുന്നു. ഈ ഒരൊറ്റ പോസ്റ്റും, അതിന്റെ എഡിറ്റ് ഹിസ്റ്ററിയും മതി, ബാലഭാസ്ക്കർ എന്ന പ്രതിഭയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് തെളിയിക്കാനെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
മെയ് 29ന് പോസ്റ്റ് എഡിറ്റ് ചെയ്തപ്പോൾ
ഏറ്റവും അടുത്തായി, ബാലഭാസ്ക്കറിന്റെ ഭാര്യയുടെ പേരിൽ, ഈ ഒഫീഷ്യൽ പേജിൽ, സ്വർണ്ണ കള്ളകടത്തുമായി പിടിക്കപവട്ടവർക്കു ബന്ധം ഇല്ല എന്ന പേരിൽ വന്ന പുതിയ പോസ്റ്റ് സംബന്ധിച്ചും സംശയങ്ങളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.