കൂടത്തായി: ആരാണ് ജോളി? എന്തുകൊണ്ട് അവരിലേക്ക് സംശയത്തിന്റെ ചൂണ്ടു വിരൽ

ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെ സാമീപ്യം ഉണ്ടായിരുന്നു. ടോം തോമസ്, റോയ്, മാത്യു എന്നീ മൂന്നു പേരും കുഴഞ്ഞു വീണത് നാട്ടുകാരെ അറിയിച്ചത് ജോളിയായിരുന്നു.

ഫയൽ ചിത്രം

ഫയൽ ചിത്രം

 • Share this:
  ജോളിയമ്മ ജോസഫ് എന്ന ജോളി (47 ). ഇടുക്കി കട്ടപ്പന സ്വദേശി. പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും നാലുമക്കളിൽ മൂത്തയാളായ റോയ് തോമസിന്റെ ഭാര്യയായിരുന്നു. അന്നമ്മയുടെ സഹോദരന്റെ ഭാര്യയുടെ അടുത്ത ബന്ധു. ഇപ്പോൾ ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ.

  മരണസമയത്തെ സാമീപ്യം

  പൊന്നാമറ്റം ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, മൂത്തമകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ രണ്ടുവയസുകാരി മകൾ ആൽഫൈൻ എന്നീ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെ സാമീപ്യം ഉണ്ടായിരുന്നു. ടോം തോമസ്, റോയ്, മാത്യു എന്നീ മൂന്നു പേരും കുഴഞ്ഞു വീണത് നാട്ടുകാരെ അറിയിച്ചത് ജോളിയായിരുന്നു.സിലി കുഴഞ്ഞു വീണത് ജോളിയുടെ മടിയിലേക്കായിരുന്നു.

  നിറം പിടിപ്പിച്ച നുണകൾ

  ജോളിക്ക് കോഴിക്കോട് എൻഐടിയിൽ ലക്ചററായി ജോലിയാണെന്ന് പ്രചരിപ്പിച്ചിരുന്നത് കളവാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. എൻ ഐ റ്റിയിലെ വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കി അതുപയോഗിച്ച് സ്ഥിരമായി ലൈബ്രറിയിൽ എത്തുമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട് .അവർ മുക്കത്തെ ഒരു ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു എന്നും കണ്ടെത്തി.

  വിഷം പുരണ്ട മൊഴികൾ

  മുൻ ഭർത്താവ് റോയി രാത്രി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ജോളി നൽകിയ മൊഴി. എന്നാൽ മരണത്തിന് 15 മിനിട്ടുമുമ്പ് റോയി തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മനസ്സിലായി. പിറ്റേന്ന് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിൽ സയനൈഡിന്റെ അംശവും കണ്ടെത്തി.എന്നാൽ റോയ് മരിച്ചത് ഹൃദയാഘാതം മൂലമെന്നായിരുന്നു എല്ലാവരോടും ജോളി പറഞ്ഞിരുന്നത്.

  വ്യാജ ഒസ്യത്ത്

  റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയെപ്പോഴേക്കും ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ജോളിയുടെ പേരിലായിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്ന് ജോളി പറഞ്ഞുവെങ്കിലും റോജോ വിശ്വസിച്ചില്ല. റവന്യൂ അധികൃതർക്ക് പരാതി നൽകി. അന്വേഷണത്തിൽ ഒസ്യത്ത് വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. അതോടെ ഒസ്യത്ത് റദ്ദായി.

  പുനർ വിവാഹം

  ആറു മരണങ്ങൾക്കു ശേഷം ജോളിയും സിലിയുടെ മുൻ ഭർത്താവ് ഷാജുവും വിവാഹിതരായി.
  First published:
  )}