നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Say no to corruption | വിജിലന്‍സ് എന്തുകൊണ്ട് ഹാരിസിനു ശേഷം ജോസ്‌മോന്റെ വീട്ടില്‍ റെയ്ഡ് നടത്തി?

    Say no to corruption | വിജിലന്‍സ് എന്തുകൊണ്ട് ഹാരിസിനു ശേഷം ജോസ്‌മോന്റെ വീട്ടില്‍ റെയ്ഡ് നടത്തി?

    മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടപടി കര്‍ശനമാക്കുകയാണ്.

    • Share this:
      കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടപടി കര്‍ശനമാക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രണ്ടു ഉദ്യോഗസ്ഥരില്‍ നിന്ന് ലക്ഷ കണക്കിന് രൂപയാണ് കണ്ടെത്തിയത്. കോട്ടയം ജില്ലാ മലിനീകരണ ബോര്‍ഡ് ഓഫീസര്‍ പന്തളം മങ്ങാരം മദീനയില്‍ എ എം ഹരീസ് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

      തുടര്‍ന്ന് ഹാരിസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 17 ലക്ഷത്തോളം രൂപ കണ്ടെത്തി. അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ ക്യാബിനറ്റിലുമായി 50,000ത്തിന്റെ കെട്ടുകളാക്കി വൃത്തിയായി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.

      വിജിലന്‍സില്‍ വിവരം നല്‍കിയതിനുശേഷം ടയര്‍ റീട്രേഡിങ് സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യന്‍ പണം കൈമാറുകയായിരുന്നു. ഇയാളില്‍ നിന്ന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് 25,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

      Also Read-Say No To Bribery| അച്ചടക്കമുളള കൈക്കൂലി;17 ലക്ഷം രൂപ കെട്ടുകളാക്കി അരിക്കലത്തിലും കുക്കറിലും കിച്ചൻ ക്യാബിനറ്റിലും

      ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന്‍ കേസിലെ രണ്ടാം പ്രതിയാണ്. തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വിറോണ്‍മെന്റ് എഞ്ചിനീയര്‍ ജെ. ജോസ്മോന്റെ വീട്ടിലേക്കും വിജിലന്‍സ് അന്വേഷണം വ്യാപിപ്പിച്ചത്.

      Also Read-Say no to corruption | ജോസ്‌മോന്റെ വീട്ടില്‍ 'നിധി'; വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്

      റെയ്ഡില്‍ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടിച്ചെടുത്തു. ജോസ്മോന് ബാങ്കില്‍ ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം. ജോസ് മോന്റെ പേരില്‍ വാഗമണില്‍ റിസോര്‍ട്ടും കൊട്ടാരക്കര എഴുകോണില്‍ 3500 ചതുരശ്രയടിയില്‍ ആഡംബര വീടും, 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്ലാറ്റുകളും ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി.

      1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കന്‍ ഡോളര്‍, 835 കനേഡിയന്‍ ഡോളര്‍, 1725 യുഎഇ ദിര്‍ഹം, ഒരു ഖത്തര്‍ റിയാല്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഇന്‍ഷുറന്‍സ് പോളിസികള്‍ മ്യൂച്ചല്‍ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലന്‍സ് സംഘം പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}