മോഷ്ടാവെന്ന് സംശയം: ഭൂവുടമയും മകനും ചേര്‍ന്ന് വിധവയായ സ്ത്രീയെ തല്ലിക്കൊന്നു

ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

news18
Updated: September 22, 2019, 1:58 PM IST
മോഷ്ടാവെന്ന് സംശയം: ഭൂവുടമയും മകനും ചേര്‍ന്ന് വിധവയായ സ്ത്രീയെ തല്ലിക്കൊന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 22, 2019, 1:58 PM IST IST
  • Share this:
ന്യൂഡൽഹി: നാൽപ്പത്തിനാലുകാരിയായ മഞ്ജു ഗോയലാണ് ഭൂവുടമയുടെയും മകന്റെയും ക്രൂര മർദ്ദത്തിനിരയായി മരിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സതീഷ് പഹ്വ (54) മകൻ പങ്കജ് (29) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഡൽഗിയിലെ മെഹ്രോലിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മഞ്ജുവിന്റെ സഹോദരൻ മഹേഷ് ജിൻഡാലിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിധവയായ മഞ്ജു വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ സതീഷ് പഹ്വ എന്നയാൾക്കെതിരെയായിരുന്നു പരാതി.

Also Read-തിരുവനന്തപുരത്തേക്ക് വന്ന എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; രണ്ടു പേർക്ക് പരിക്ക്

സഹോദരിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് പഹ്വ ജിൻഡാലിനെ വിളിച്ചിരുന്നു. വിവരം അറിഞ്ഞ് മഞ്ജുവിന്റെ വീട്ടിലെത്തിയ ജിൻഡാൽ, പഹ്വയും മകനും ഉൾപ്പെടെ നാലഞ്ച് ആളുകൾ ചേർന്ന് ഇവരെ മർദിക്കുന്നതാണ് കണ്ടത്. പിന്നീട് ഇയാൾ സഹോദരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. നെഞ്ചു വേദന അനുഭവപ്പെട്ട മഞ്ജുവിന്റെ ആരോഗ്യനില വഷളായതോടെ ഡോക്ടറെ വീട്ടിലെത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ജു വൈകുന്നേരത്തോടെ മരിച്ചു.

ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading