നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിച്ചില്ല; നാലു പെൺമക്കളെ കൊന്ന് പിതാവ്

  ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിച്ചില്ല; നാലു പെൺമക്കളെ കൊന്ന് പിതാവ്

  മൂന്ന് മാസം മുമ്പാണ് ഇയാളുടെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജയ്പൂർ: നാല് പെൺമക്കളെ കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് പിതാവ്. രാജസ്ഥാനിലെ ബർമർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ വിഷം നൽകി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചാണ് കൊന്നത്. ശേഷം വിഷയം കഴിച്ച് ആത്മഹത്യ ശ്രമിക്കുകയായിരുന്നു.

   ബർമറിലെ പോഷാൽ ഗ്രാമത്തിലുള്ള പുഖാറാം എന്നയാളാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളുടെ മക്കളായ വസുന്ധര(ഒന്നര വയസ്സ്), ലക്ഷ്മി (3), നോജി(5), ജീയോ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പുഖാറാം ആശുപത്രിയിൽ ചികിത്സയിലാണ്.

   മൂന്ന് മാസം മുമ്പാണ് പുഖാറാമിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഇയാൾ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാല് പെൺമക്കളെ തനിച്ച് വളർത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. മക്കളെ നോക്കാൻ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു.

   എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ ആവശ്യം അംഗീകരിച്ചില്ല. ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടികളുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വീട്ടിലെത്തിയ പുഖാറാം നാല് മക്കളേയും തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെയാണ് കുഞ്ഞുങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയതും.
   Also Read-മുസ്ലീം സഹപ്രവർത്തകയെ ബൈക്കിൽ വീട്ടിലെത്തിച്ചതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

   വിഷം കഴിച്ച ശേഷം അബോധാവസ്ഥയിലായ കുട്ടികളെ വാട്ടർടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം പുഖാറാമും വിഷം കഴിച്ചു. ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കാത്തിലുള്ള ദേഷ്യമാണ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

   നിലവിൽ ബർമർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പുഖാറാം. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

   മധ്യപ്രദേശ് സ്വദേശിനിയടക്കം കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ

   മധ്യപ്രദേശ് സ്വദേശിനി ഉൾപ്പടെ വൻ പെൺവാണിഭ സംഘം ആലുവയിൽ പിടിയിലായി. കാലടി മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ നിന്നാണ് ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പെടെ അഞ്ചു പേർ അറസ്റ്റിലായത്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്ബകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്ബത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

   സമീപവാസികൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ലോഡ്ജിൽ റെയ്ഡിന് നിർദേശം നൽകിയത്. ഇടപാടുകാരില്‍ നിന്നും 12000 രൂപയാണ് പെൺവാണിഭം നടത്തിയിരുന്നവർ വാങ്ങിയത്. സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്.

   ഇന്‍സ്‌പെക്ടര്‍ ബി. സന്തോഷ്, എസ്‌ഐമാരായ ജയിംസ് മാത്യു, എന്‍.വി. ബാബു, എഎസ്‌ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി. ഒ അനില്‍കുമാര്‍, സി.പി. ഒ മാരായ രഞ്ജിത്, സിദ്ദിഖ്, അമൃത, ധനീഷ്, എല്‍ദോസ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. പിടിയിലായവരുടെ ഫോൺ പിടിച്ചെടുത്തതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചതായി എസ്‌ പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
   Published by:Naseeba TC
   First published:
   )}