ചെന്നൈ: ഗ്യാസ് സിലിണ്ടര്‍ കൊണ്ട് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയും സഹോദരനും അറസ്റ്റിലായി. സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കുന്നതിനെ തുടര്‍ന്നാണ് ഭര്യയും സഹോദരനും ചേര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്നത്. മാര്‍ച്ച് 27 ന് മൈലപ്പൂരിലായിരുന്നു സംഭവം നടന്നത്. കബാലി(38) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇയാളുടെ ഭാര്യയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ സഹികെട്ടാണ് ഭാര്യയും സഹോദരനും ചേര്‍ന്ന് കബാലിയെ അടിച്ചു കൊന്നത്.
പി എന്‍കെ ഗാര്‍ഡനിലാണ് ഇവരുടെ വീട്. പെയിന്റു പണിക്കാരനായ കബാലി മദ്യത്തിന് അടിമയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കബാലിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അയല്‍ക്കാരനും ബന്ധുവുമാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു കബാലിയെ ഇവര്‍ കണ്ടത്.
ഗ്യാസ് സിലിണ്ടറിന് തലയിലേറ്റ അടിയാണ് മരണകാരണമെന്നാണ് റോയാപേട്ടയിലെ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബന്ധു വീട്ടില്‍ ഉണ്ടായിരുന്ന ഇയാളുടെ ഭാര്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതകം ചെയ്തത് താനും സഹോദരനും ചേര്‍ന്നാണെന്ന് അവര്‍ സമ്മതിച്ചു.
മദ്യപിച്ചെത്തുന്ന കബാലി എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നെന്നും മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തന്നോട് മോശമായി പെരുമാറുമാറിയതെന്നും ഭാര്യ വനിത പൊലീസിനോട് പറഞ്ഞു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പതിവായതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അവര്‍ പൊലീസിന് മൊഴി നല്കി. കൊലപാതകത്തിന് തലേന്ന് വനിതയെ സഹോദരന് ബന്ധു വീട്ടിലേക്ക് മാറ്റുകയും കബാലിയെ സിലിണ്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ കാര്യം സഹോദരിയെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Also Read-
വിമാനത്തിൽ സീറ്റ് ഉറപ്പാകാത്തതിനെ തുടർന്ന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ റോഡരികിൽ ഉപേക്ഷിച്ച ബാഗിനുള്ളിൽ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു.
രാവിലെ പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സ്ഥലത്തു കാണായതവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൽഹാറിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡായതിനാൽ, ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനത്തിൽ കൊണ്ടു വന്നു മൃതദേഹം അടങ്ങിയ ബാഗ് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് കരുതുന്നുണ്ട്.
പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പൽഹാർ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന പൽഹാർ എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.