• HOME
 • »
 • NEWS
 • »
 • crime
 • »
 • Burns | ഭാര്യയെയും മകളെയും മർദ്ദിച്ചെന്ന പരാതിയിൽ വഴിത്തിരിവ്; ഭർത്താവിനും മാതാവിനും പൊള്ളലേറ്റതിന്‍റെ ദൃശ്യം പുറത്ത്

Burns | ഭാര്യയെയും മകളെയും മർദ്ദിച്ചെന്ന പരാതിയിൽ വഴിത്തിരിവ്; ഭർത്താവിനും മാതാവിനും പൊള്ളലേറ്റതിന്‍റെ ദൃശ്യം പുറത്ത്

ഭാര്യയുടെ സഹോദരിക്ക് നല്‍കിയ പണം തിരിച്ചു ചോദിച്ചതിന്റെ പേരിൽ തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്നും ഈ സമയം തന്റെ അടുത്തുണ്ടായിരുന്ന മാതാവിനും മകള്‍ക്കും പൊള്ളലേറ്റുവെന്നും ഷാജി പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  സിദ്ദിഖ് പന്നൂർ

  കോഴിക്കോട്: പണം ആവശ്യപ്പെട്ട് ഭാര്യയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ വഴിത്തിരിവ്. കേസില്‍ പ്രതിയായ ഭര്‍ത്താവിനും മാതാവിനും സാരമായി പൊള്ളലേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിക്കെതിരെയാണ് ഭാര്യ കക്കോടി സ്വദേശിനി ഫിനിയ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. തന്റെ ചെവി കടിച്ചു മുറിച്ചുവെന്നും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചുവെന്നും കൈ തിരിച്ച് ഒടിച്ചുവെന്നുമായിരുന്നു പരാതി.

  മാധ്യമങ്ങള്‍ക്ക് മുന്നിലും ഫിനിയ ഇത് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഭാര്യയുടെ ആരോപണങ്ങൾ നിഷേധിച്ച് ഷാജി രംഗത്തെത്തിയത്. ഭാര്യയുടെ സഹോദരിക്ക് നല്‍കിയ പണം തിരിച്ചു ചോദിച്ചതിന്റെ പേരിൽ തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്നും ഈ സമയം തന്റെ അടുത്തുണ്ടായിരുന്ന മാതാവിനും മകള്‍ക്കും പൊള്ളലേറ്റുവെന്നും ഷാജി പറയുന്നു. മകളുടെ കൈക്ക് പരുക്കേറ്റത് നേരത്തെ സൈക്കിളില്‍ നിന്ന് വീണപ്പോഴാണ്. ബാങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കിയ പണം തിരികെ നല്‍കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു. പോലീസ് സത്യ സന്ധമായ അന്വേഷണം നടത്തണമെന്നും ഷാജി ആവശ്യപ്പെട്ടു.

  വ്യാഴാഴ്ച വൈകിട്ടാണ് പരപ്പന്‍പൊയിലിലെ വീട്ടില്‍ വെച്ച് ഇവര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. ഇരുവിഭാഗവും ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുയും ചെയ്തിരുന്നു. ഷാജിക്കും മാതാവ് പാത്തുമ്മക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടേയും മുഖത്തും ദേഹത്തുമെല്ലാം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍ ചകിത്സ തേടിയത്. എന്നാല്‍ ഭാര്യയുടെ പരാതിയില്‍ മാത്രമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ഷാജിക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

  ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ

  കെ എസ് ആർ ടി സി ജീവനക്കാരെ (KSRTC) ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

  വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

  Also Read- KSRTC പാർക്കിങ്ങിനായി ദിവസേന 16 കിലോമീറ്റർ ഓടി; ഏഴുകൊല്ലം കൊണ്ട് പാഴായത് നാലുകോടിയോളം രൂപ

  മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
  Published by:Anuraj GR
  First published: