വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ
ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങള്‍ക്ക് യുവതി നൽകിയ മറുപടിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പറഞ്ഞത് ഇവർ പലതവണ മാറ്റിപ്പറയാനും തുടങ്ങിയതോടെയാണ് സംശയം സാവിത്രിയിലേക്ക് തന്നെ നീങ്ങിയത്.
ഇൻഡോർ: വിവാഹേതര ബന്ധത്തെക്കുറിച്ച് മനസിലാക്കിയ ഭർത്താവിനെ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തി യുവതി. ഇൻഡോർ ബെത്മ സ്വദേശി ഭരത് ഗെഹ്ലോട്ട് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സാവിത്രി ഗെഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലെന്ന് കാട്ടി സാവിത്രി തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭരതിനെ കാണാനില്ലെന്ന പരാതിയുമായി സാവിത്രി പൊലീസ് സ്റ്റേഷനിലെത്തിയത്. മാർച്ച് ഒന്ന് മുതൽ ഭർത്താവിനെ കാണുന്നില്ല എന്ന് കാട്ടി ബെത്മ സ്റ്റേഷനിലാണ് പരാതി നൽകിയത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങള്‍ക്ക് യുവതി നൽകിയ മറുപടിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പറഞ്ഞത് ഇവർ പലതവണ മാറ്റിപ്പറയാനും തുടങ്ങിയതോടെയാണ് സംശയം സാവിത്രിയിലേക്ക് തന്നെ നീങ്ങിയത്.
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനാകാതെ ഇവർ കുഴങ്ങി. മാർച്ച് ഒന്നിന് മൂന്ന് പേർ എത്തിയിരുന്നുവെന്നും ഇവർ ഭർത്താവിനെയും കൂട്ടിപ്പോയി എന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസുകാർ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതായി ഇവർ കുറ്റസമ്മതം നടത്തി.
യുവതിയുടെ മൊഴി അനുസരിച്ച് വാടകക്കാരനായ രോഹിത് ചൗഹാൻ എന്നയാളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഇത് മനസിലാക്കിയ ഭർത്താവ് ഭരത്, ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും രോഹിതിനെ വീട്ടിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭർത്താവിന്റെ ദേഷ്യം കണ്ട ഇവർ മാര്‍ച്ച് പത്തിനകം രോഹിത് വീട് വിട്ടു പോകുമെന്നറിയിച്ചു. ഇതിനു ശേഷമാണ് ഭർത്താവിനെ ഇല്ലാതാക്കാനുള്ള തന്ത്രം ആവിഷ്കരിച്ചത്.
മാർച്ച് ഒന്നാം തീയതി ഭരതിന് ഭക്ഷണത്തിൽ മയക്കുമരുന്നുകൾ കലർത്തി കൊടുക്കുകയാണ് ചെയ്തത്. ഇയാൾ ഛർദ്ധിക്കാൻ തുടങ്ങിയതോടെ കാമുകനായ രോഹിത് ഇയാളുടെ സുഹൃത്ത് അർജുൻ എന്നിവരുടെ സഹായം തേടി. അവശനായ ഭരതിനെയും കൂട്ടി സമീപത്തെ വനപ്രദേശത്തെത്തിയ ഇവർ അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാറക്കെട്ടിൽ നിന്നും താഴേക്ക് തള്ളുകയായിരുന്നു. കൃത്യത്തിൽ പങ്കാളികളായ എല്ലാവരും അറസ്റ്റിലായിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.