വിവാഹ വാർഷികം ആശംസിക്കാനും മറന്നതിന് ഭാര്യയും വീട്ടുകാരും മർദിച്ചെന്ന് യുവാവിന്റെ പരാതി . ഫെബ്രുവരി 18 -നായിരുന്നു ദമ്പതികളുടെ വിവാഹ വാർഷികം. എന്നാൽ ഭർത്താവ് അത് മറന്നു പോയി. തുടർന്ന് 27 -കാരിയായ ഭാര്യയും വീട്ടുകാരും മർദിക്കുകയായിരുന്നു. മുംബൈയിലെ ഘട്കോപ്പറിലായിരുന്നു സംഭവം.
വിവാഹ വാർഷികം ആശംസിക്കാത്തതിന് ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ദേഷ്യത്തിൽ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭർത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും എത്തുകയും ചെയ്തു. പിന്നാലെ ഭാര്യയും സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിന്റെ അമ്മയേയും മർദിക്കുകയായിരുന്നു.
32 വയസുള്ള വിശാൽ നാംഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാർ മർദ്ദിച്ചത്. 2018 -ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം.ആദ്യം പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞ് ചർച്ച നടന്നു എങ്കിലും അതിനിടയിൽ ഭാര്യ കൽപന വിശാലിന്റെ അമ്മയെ തല്ലി എന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഇവർ ആശുപത്രിയിൽ പ്രവേശിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.