ഇന്റർഫേസ് /വാർത്ത /Crime / അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയയും കാമുകനും; അപകട മരണമാക്കി തീർക്കാൻ ശ്രമം നടന്നതായി പൊലീസ്

അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയയും കാമുകനും; അപകട മരണമാക്കി തീർക്കാൻ ശ്രമം നടന്നതായി പൊലീസ്

Kasargod murder

Kasargod murder

അഞ്ചിന് പുലര്‍ച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി.

  • Share this:

കാസര്‍കോട്: കുഞ്ചത്തൂരില്‍  അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയയും കാമുകനും എന്ന് പോലീസ്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. കര്‍ണാടക സ്വദേശിയായ അംഗപരിമിതനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്തയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഭാഗ്യയും കാമുകനും കസ്റ്റഡിയിലായത്. രാമപുരിലെ ജെ.സി.ബി. ഡ്രൈവറാണ് 23 കാരനായ കാമുകന്‍. മഞ്ചേശ്വരം  സി.ഐ ഷൈനും സംഘവും ഇവരെ ചോദ്യം ചെയ്തുവരികയാണ്.

മൃതദേഹം ഉപേക്ഷിക്കാന്‍ ആറ് കിലോമീറ്ററോളം ബൈക്കില്‍ കെട്ടിവലിച്ചുകൊണ്ടുവന്നതായും അന്വേഷണത്തില്‍ വ്യക്തമായി. തലപ്പാടി ദേവിപുരയിലെ വീട്ടില്‍ വെച്ച് ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചിന് പുലര്‍ച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ രണ്ടുപേരും ചേര്‍ന്ന് ഹനുമന്തയെ മര്‍ദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ കാമുകന്‍  ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മരണ വെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്പോള്‍ ഭാര്യ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്നും വ്യക്തമായി.

മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടുപേരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബൈക്കില്‍ 23 കാരന്റെ പിറകിലായി മൃതദേഹം വെച്ച് നെഞ്ചിലും അരയിലും പ്ലാസ്റ്റിക് വള്ളികൊണ്ട് വലിച്ചുകെട്ടുകയുമായിരുന്നു. മൃതദേഹവുമായി ബൈക്ക് പുറപ്പെട്ടതിന് ശേഷം ഇതിന് പിന്നാലെ ഹനുമന്തയുടെ സ്‌കൂട്ടര്‍ ഭാഗ്യയും ഓടിച്ചു പോയി.

ആറ് കിലോമീറ്ററോളം ഓടിച്ച് കുഞ്ചത്തൂര്‍ പദവില്‍ എത്തിയപ്പോഴാണ് മൃതദേഹത്തിന് കെട്ടിയ കയര്‍ അഴിയാന്‍ തുടങ്ങിയത്. തുടര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്‌കൂട്ടര്‍ മറിച്ചിട്ട് ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോവുകയുമായിരുന്നു. അപകട മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ആണ് ശ്രമമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

23 കാരന്‍ ഇടക്കിടെ വീട്ടില്‍ വരുന്നതിനെ ഹനുമന്ത വിലക്കിയിരുന്നു. കൊലക്ക് ഒരാഴ്ച മുമ്പും രണ്ടുപേരും വാക്കേറ്റം ഉണ്ടായതായി  പരിസരവാസികളില്‍ മൊഴി നല്‍കി. ഇതാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇവരെ സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരുന്നു.

ന്യൂസ്18 കാസര്‍ഗോഡ്

First published:

Tags: Extra marital affairs, Illicit Relationship, Kasargod, Murder case