• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മധ്യവയസ്‌കന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

news18
Updated: April 29, 2018, 6:00 PM IST
മധ്യവയസ്‌കന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഭാര്യ അറസ്റ്റില്‍
Representative image
news18
Updated: April 29, 2018, 6:00 PM IST
മലപ്പുറം : മുണ്ടുപറമ്പില്‍ മധ്യവയസ്‌കനെ ആസിഡ് ഒഴിച്ച് കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) കൊല ചെയ്യപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുണ്ടുപറമ്പിലെ വാടക വീട്ടില്‍ കഴിഞ്ഞ 20 ന് അര്‍ദ്ധരാത്രിയിലായിരുന്നു ബഷീറിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഭാര്യ തന്നെയാണ് പ്രതിയെന്ന് വ്യക്തമായത്. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
First published: April 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍