• HOME
  • »
  • NEWS
  • »
  • crime
  • »
  • WIFE ATTACKED HUSBANDS EX LOVER IN GUJARATH

Shocking-ഭർത്താവിന്റെ മുൻ കാമുകിയുടെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി ഭാര്യ; ആസിഡ് ഒഴിക്കുമെന്നും ഭീഷണി

പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഭർത്താവിന്റെ മുൻ കാമുകിയെ ഭാര്യ അതിക്രൂരമായി ഉപദ്രവിച്ചതായി ആരോപണം. ഗുജറാത്ത് വദജ് മേഖലയിൽ നിന്നുള്ള 22കാരിയായ പെൺകുട്ടിയാണ് മുന്‍ കാമുകന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ആക്രമിച്ച യുവതിയുടെ ഭർത്താവായ ഗിരീഷ് എന്നയാളുടെ തുണിക്കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് ഇയാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരു സ്ഥലത്ത് ജോലിക്കായി പോയതോടെ ഈ ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്.

    Also Read-പത്തുവയസുകാരനായ കാമുകനിൽ നിന്ന് ഗര്‍ഭിണിയെന്ന് 13കാരി: വിവാദം ഉയർത്തി ഒരു വെളിപ്പെടുത്തല്‍

    എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്പ് ഗിരീഷ് പെൺകുട്ടിയെ ഫോണിൽ വിളിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും സംസാരിക്കാൻ ആരംഭിച്ചു. ഇതിൽ അസ്വസ്ഥയായ ഗിരീഷിന്റെ ഭാര്യ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തി ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മറ്റ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ തന്റെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്നുമാണ് പരാതി. തനിക്കെ നേരെ ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പെൺകുട്ടി പറയുന്നു.

    പരാതി പ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനാണ് അറസ്റ്റ്.
    First published:
    )}