നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ജീവനോടെ അടക്കം ചെയ്തു; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

  ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ജീവനോടെ അടക്കം ചെയ്തു; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

  ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച് പൂജകള്‍ നടത്തിയിരുന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചെന്നൈ: ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ഭാര്യ ജീവനോടെ അടക്കം ചെയ്തു. കഴിഞ്ഞദിവസം പെരുമ്പാക്കത്തായിരുന്നു സംഭവം. കലൈഞ്ജര്‍ കരുണാനിധി നഗറില്‍ താമസിക്കുന്ന നാഗരാജാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ(55) പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വീടിന് പിന്നില്‍ അടക്കം ചെയ്തനിലയിലാണ് നാഗരാജിനെ കണ്ടെത്തിയത്.

   ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന മകള്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛനെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോള്‍ താന്‍ മരിക്കാന്‍ പോവുകയാണെന്നും അമരത്വം നേടാന്‍ ജീവനോടെ അടക്കം ചെയ്യണമെന്നും ഭാര്യയോട് നാഗരാജ് പറഞ്ഞു. ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച് പൂജകള്‍ നടത്തിയിരുന്നു.

   ഇതിനെ തുടര്‍ന്ന് ഭാര്യ ജലസംഭരണിക്കാണെന്ന പേരില്‍ വീടിന് പിന്നില്‍ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടര്‍ന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. മകളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഇതിന് ശേഷമാണ് ജീവനോടെയാണോ അടക്കം ചെയ്‌തെന്ന് അറിയാനാകുവെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് വരുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

   Police Officer killed| തമിഴ്‌നാട്ടില്‍ ആടുമോഷണം തടയാന്‍ ശ്രമിച്ച എസ്ഐയെ വെട്ടിക്കൊന്നു

   തമിഴ്‌നാട്ടില്‍ (Tamil Nadu) ആടുമോഷണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു (hacked to death). തിരുച്ചി (Tiruchirappalli) നവല്‍പ്പെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ് ഐ എസ് ഭൂമിനാഥനാണ് (Bhoominathan- 50) കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ സംഭവം.

   നവല്‍പ്പെട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ് ഐ. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടര്‍ന്ന് എസ് ഐ ഭൂമിനാഥൻ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. എന്നാല്‍ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.

   ശരീരമാകെ വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തിയശേഷം സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിച്ചു. രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ് ഐയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപവാസികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

   കവർച്ചാ സംഘം ബൈക്കിൽ കടന്നുകളയുന്നതിനിടെ വെള്ളം നിറഞ്ഞ ചെറുവഴിയിൽ വെച്ച് ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. അവിടെ വെച്ച് എസ്ഐയുമായി ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നാണ് സൂചന. കുറച്ച് മിനിറ്റുകൾക്ക് ശേഷം മറ്റൊരു സ്ഥലത്ത് കൂടി ഇതേ ഇരുചക്രവാഹനത്തിൽ സംഘം രക്ഷപ്പെടുന്നതും കാണാം- ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

   തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടക കേഡർ മുൻ ഐപിഎസ് ഓഫീസറുമായിരുന്ന കെ അണ്ണാമലൈ എസ് ഐയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്ത് വന്നു. പൊലീസുകാരുടെ സുരക്ഷക്കായി പുതിയ നിയമനിർമാണം വേണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}