ഭാര്യയെ തീകൊളുത്തി കൊന്നു; ഒളിവിൽപോയ യുവാവ് ഒരു മാസത്തിനുശേഷം പിടിയിൽ

മദ്യപിച്ചെത്തിയ ഭർത്താവ് തിന്നർ ഒഴിച്ചശേഷം ഭാര്യയെ തീകൊളുത്തുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 28, 2020, 5:51 PM IST
ഭാര്യയെ തീകൊളുത്തി കൊന്നു; ഒളിവിൽപോയ യുവാവ് ഒരു മാസത്തിനുശേഷം പിടിയിൽ
News18 Malayalam
  • Share this:
കണ്ണൂര്‍: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസിൽ ചാലാട് സ്വദേശിയും രാഖിയുടെ ഭര്‍ത്താവുമായ സന്ദീപാണ് പിടിയിലായത്. ജനുവരി 26നായിരുന്നു സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു രാഖി.

മദ്യപിച്ചെത്തിയ ഭർത്താവ് സന്ദീപ് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തിന്നർ ഒഴിച്ച് തീ വെക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു.

Also Read- ഏഴുവയസ്സുകാരിയെ പള്ളിവളപ്പിൽ വെച്ച് പീഡിപ്പിച്ചു; 52കാരനായ പാസ്റ്റർ അറസ്റ്റിൽ

ഫെബ്രുവരി 17 ന് ഇവ‍ര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു. സന്ദീപാണ് ആക്രമിച്ചതെന്നും തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
First published: February 28, 2020, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading