• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭര്‍ത്താവുമായി 17കാരിക്ക് അവിഹിതമെന്ന് സംശയം


Updated: May 25, 2018, 8:24 PM IST
ഭര്‍ത്താവുമായി 17കാരിക്ക് അവിഹിതമെന്ന് സംശയം

Updated: May 25, 2018, 8:24 PM IST
അഹമ്മദാബാദ് : അവിഹിതം സംശയിച്ച് ഭര്‍ത്താവിന്റെയും അയല്‍വക്കത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും കൈ തിളച്ച എണ്ണയില്‍ മുക്കി ഭാര്യ. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഭഗ്വതിപറ സ്വദേശികളായ രാഹുല്‍ പര്‍മാര്‍ ഭാര്യ സുമന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാഹുലിന് അയല്‍വാസിയായ പതിനേഴുകാരിയുമായി അവിഹിതബന്ധം ഉണ്ടെന്ന സുമന്റെ സംശയമാണ് ഇത്തരമൊരു അതിക്രമത്തിലേക്ക് നയിച്ചത്. എന്നാല്‍ രാഹുല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയും ആരോപിക്കുന്നുണ്ട്. സംശയം വര്‍ദ്ധിച്ച സുമന്‍, തിളച്ച എണ്ണയില്‍ കൈമുക്കി നിരപരാധിത്വം തെളിയിക്കാന്‍ ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഇത് നിരസിച്ചതോടെ രോഷകുലയായ യുവതി, കുട്ടിയുടെ കൈ ബലമായി പിടിച്ച് തിളച്ച എണ്ണയില്‍ മുക്കുകയായിരുന്നു. ഭര്‍ത്താവായ രാഹുലിനോടും ഇത് തന്നെ ആവര്‍ത്തിച്ചു.

കൈക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
First published: May 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍