HOME » NEWS » Crime » WIFE GAVE QUOTATION TO KILL HER HUSBAND IN TAMILNADU

ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; പ്രഭാത സവാരിക്കിടെ 60കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ജാതനായ ഒരാൾ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി

News18 Malayalam | news18-malayalam
Updated: September 6, 2020, 6:53 PM IST
ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; പ്രഭാത സവാരിക്കിടെ 60കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു
Murder
  • Share this:
കോയമ്പത്തൂർ: സ്ഥിരമായി അധിക്ഷേപിച്ചുകൊണ്ടിരുന്ന ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ നൽകി. ക്വട്ടേഷൻ ഏറ്റെടുത്ത ഇവരുടെ വാടകക്കാരൻ അറുപതുകാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂരിലാണ് സംഭവം. 60 കാരനായ ജി കാളിയപ്പന്റെ കൊലപാതകത്തിൽ 58 കാരിയായ ഭാര്യ രാജാമണിയും ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന 41കാരനായ എന്‍ അരികൃഷ്ണനും അറസ്റ്റിലായി.

കഴിഞ്ഞ ദിവസമാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ കാളിയപ്പനെ റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തലയ്ക്കടിയേറ്റ നിലയിലായിരുന്നു കാളിയപ്പനെ കണ്ടെത്തിയത്. തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ജാതനായ ഒരാൾ കാളിയപ്പനെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
തുടർന്ന് ഒളിവിൽ പോയ അരികൃഷ്ണനെ കോയമ്പത്തൂരിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കാളിയപ്പന്‍റെ ഭാര്യ രാജാമണിയുടെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.

'രാജാമണിയോട് സ്ഥിരമായി കാളിയപ്പന്‍ മോശമായി പെരുമാറുമായിരുന്നു. ഒരിക്കല്‍ ഇക്കാര്യത്തിൽ അരികൃഷ്ണന്‍ കാളിയപ്പനെ താക്കീത് ചെയ്തു. പ്രതികാരമെന്നോണം അരികൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലേക്കുള്ള വെളളവും വൈദ്യുതിയും നൽകിയില്ല. തനിക്ക് നേരെ ഉണ്ടായ പ്രതികാര നടപടിയെ കുറിച്ച്‌ അരികൃഷ്ണന്‍ രാജാമണിയോട് പരാതിപ്പെട്ടു. ഭര്‍ത്താവിനെ കൊല്ലാനാണ് രാജാമണി ആവശ്യപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ അരികൃഷ്ണന് രാജാമണി പണം വാഗ്ദാനം ചെയ്തു'- സുലൂര്‍ പൊലീസ് പറയുന്നു.
Published by: Anuraj GR
First published: September 6, 2020, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories