• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാമുകനുമായുള്ള രഹസ്യ സല്ലാപം കൈയ്യോടെ പൊക്കി; രക്ഷപെടാന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച് ഭാര്യ


Updated: August 5, 2018, 11:08 AM IST
കാമുകനുമായുള്ള രഹസ്യ സല്ലാപം കൈയ്യോടെ പൊക്കി; രക്ഷപെടാന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച് ഭാര്യ

Updated: August 5, 2018, 11:08 AM IST
വെല്ലൂര്‍: കാമുകനുമായുള്ള രഹസ്യ സല്ലാപം കൈയ്യോടെ പൊക്കിയപ്പോള്‍ രക്ഷപ്പെടാനായി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച് ഭാര്യ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ പരാതിയില്‍ അറസ്റ്റിലായ ഭാര്യയെ കോടതി റിമാന്‍ഡ് ചെയ്തു.

വെല്ലൂര്‍ സ്വദേശിയായ ചെന്താമരയ്ക്കുനേരെയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഭാര്യ ജയന്തി കേട്ടുകേള്‍വിയില്ലാത്ത ആക്രമണം നടത്തിയത്. ഭാര്യയും ഭര്‍ത്താവും ഉത്സവം കാണാനിറങ്ങിയതിനു പിന്നാലെയാണ് അനിഷ്ടസംഭവങ്ങളുടെ തുടക്കം.

ഉത്സവപ്പറമ്പില്‍ നാടകം കാണുന്നതിനിടെ രാത്രി ഒന്നരയോടെ ഭാര്യയെ കാണാതായി. ഇതോടെ ചെന്താമര ഭര്യയെ തിരഞ്ഞ് ഉത്സവപ്പറമ്പ് മുഴുവന്‍ അലഞ്ഞു. ഒടുവില്‍ കണ്ടെത്തി. എന്നാല്‍ ഒപ്പം മറ്റൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഭാര്യയെ കണ്ടതോടെ ചെന്താമരയുടെ കോപം ഇരട്ടിച്ചു. അയാള്‍ ബഹളം വയ്ക്കുകയും നാട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തും.
Loading...

ഭാര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ചെന്താമരയുടെ ഉടുമുണ്ട് അഴിഞ്ഞു പോയി. ഈ അവസരം മുതലാക്കി ജയന്തി ചെന്താമരയുടെ ജനനേന്ദ്രിയം കടിച്ചു മുറിക്കുകയും കാമുകനുമായി രക്ഷപ്പെടുകയും ചെയ്തു.

ചെന്താമരയുടെ നിലവിളി കേട്ടെത്തിയ നാട്ടുകരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ചെന്താമരയുടെ പരാതിയില്‍ അറസ്റ്റിലായ ജയന്തി ഇപ്പോള്‍ റിമാന്‍ഡിലാണ.്

 
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍