• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന യുവതിക്ക് ജീവപര്യന്തം; കാമുകനെ വെറുതേ വിട്ടു

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം.

news18india
Updated: February 9, 2019, 11:09 AM IST
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന യുവതിക്ക് ജീവപര്യന്തം; കാമുകനെ വെറുതേ വിട്ടു
പ്രതീകാത്മക ചിത്രം
news18india
Updated: February 9, 2019, 11:09 AM IST
കൊച്ചി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം. കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിതയെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. കേസിൽ രണ്ടാം പ്രതിയായി കാമുകൻ ടിസൻ കുരുവിളയെയും ചേർത്തിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു. കോട്ടയം പാമ്പാടി സ്വദേശിയാണ് ടിസൻ. ഇയാൾക്കൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവ് പോൾ വർഗീസിനെ കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ തൃക്കാക്കര എസ് ഐ ബിജു പൗലോസ് ആയിരുന്നു അന്വേഷണം നടത്തിയത്. ഡി വൈ എസ് പി വി.കെ സനിൽകുമാർ കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജു അഹമ്മദ് കോയ ആണ് ശിക്ഷ വിധിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2011 ഫെബ്രുവരി 22ന് ആയിരുന്നു. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകുകയായിരുന്നു. മയങ്ങിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ച് മുറുക്കിയും മുഖത്ത് തലയണ വെച്ച് അമർത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്‍റെ മരണം ഉറപ്പു വരുത്തിയതിനു ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തിയ സജിത പോൾ തൂങ്ങിമരിച്ചെന്ന് അവരോട് പറയുകയായിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നു മിനിട്ടിനുള്ളിൽ വിവാഹ മോചനം

തുടർന്ന് മൃതദേഹം ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്ന് വ്യക്തമായി. ഇതോടെയാണ് സജിത പിടിയിലായത്. ടിസൻ കുരുവിളയുമായി സജിത നടത്തിയ ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പര വിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവാകുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇവരുടെ എട്ടും നാലും പ്രായമുള്ള കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു.

First published: February 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...