• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ഭാര്യ 20 ലക്ഷത്തിന് ക്വട്ടേഷൻ നൽകി; കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളി

Murder | ഭാര്യ 20 ലക്ഷത്തിന് ക്വട്ടേഷൻ നൽകി; കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളി

മദ്യം നൽകി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇരുമ്പ് ദണ്ഡിൽ കെട്ടി നദിയിൽ ഒഴുക്കി

  • Last Updated :
  • Share this:
    കാമുകനോടൊപ്പം ജീവിക്കാൻ തെലങ്കാന സ്വദേശിയായ വനിത ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഭർത്താവിനെ കൊന്നു. 20 ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. തെലങ്കാനയിലെ നൽഗൊണ്ട (Nalgonda) ജില്ലയിലുള്ള മിരിയാലഗുഡ മണ്ഡലത്തിലാണ് സംഭവം. തുംഗപഹാഡ് ഗ്രാമപഞ്ചായത്ത് പരിധിയിലെ ലാവുഡി താണ്ട സ്വദേശിയാണ് കൊല്ലപ്പെട്ട ധാരാവത്ത് രാഗ്യ (30).

    2010- ലായിരുന്നു പ്രതി റോജയും കർ ഡ്രൈവർ ആയ ധാരാവത്ത് രാ​ഗ്യയും തമ്മിലുള്ള വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

    ഇതിനിടെ, ഇബ്രാഹിംപട്ടണം മണ്ഡലത്തിലെ എല്ലമ്മത്തണ്ട സ്വദേശിയും ബന്ധുവുമായ ലഖ്പതിയുമായി റോജ പ്രണയത്തിലായി. ഇത് അറിഞ്ഞ രാഗ്യ റോജയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തുടർന്നാണ് റോജയും ലഖ്പതിയും രാഗ്യയെ കൊല്ലാൻ തീരുമാനിച്ചത്. നൽഗൊണ്ട ജില്ലയിലെ തന്നെ മാനാസിങ്ങ്, ബാലാജി എന്നീ സുഹൃത്തുക്കളെയാണ് രാഗ്യയെ കൊല്ലാനുള്ള ക്വട്ടേഷൻ ലഖ്പതി ഏൽപ്പിച്ചത്. ഇതിനായി ഇരുപതു ലക്ഷം രൂപ നൽകുകയും ചെയ്തു.
    Also Read- 'കടുവക്കുഞ്ഞിന് 25 ലക്ഷം രൂപ'; പൂച്ചക്കുഞ്ഞുങ്ങളെ പെയിന്റടിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

    ഓഗസ്റ്റ് 19 ന് ലഖ്പതി, റോജ, മാൻസിംഗ്, ബാലാജി എന്നിവർ ചേർന്ന് ഹൈദരാബാദിലെ ജനവാസം കുറഞ്ഞ ഉൾപ്രദേശത്തു വെച്ച് രാഗ്യയെ അമിതമായി മദ്യം നൽകി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഇരുമ്പ് ദണ്ഡിൽ കെട്ടി പുഷ്കർഘട്ടിന് സമീപമുള്ള കൃഷ്ണ നദിയിൽ ഒഴുക്കി.
    Also Read- മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും

    രാഗ്യയെ കാണാതായെന്നു പറ‍ഞ്ഞ് ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 21 നാണ് ഹൈദരാബാദിലെ രായദുർഗം പോലീസിൽ മാതാപിതാക്കൾ പരാതി നൽകിയത്. റോജയുടെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോളാണ് ലക്പതിയുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ടെന്ന കാര്യവും കൊലപാതകത്തിന്റെ ​ഗൂഢാലോചനയും പുറത്തു വന്നത്. 20 ലക്ഷം രൂപ നൽകി രാഗ്യയെ കൊലപ്പെടുത്താൻ കരാർ കൊലയാളിയെ ഏർപ്പാടാക്കിയ കാര്യം ഇരുവരും സമ്മതിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സെപ്തംബർ 4, 5 തീയതികളിൽ കൃഷ്ണ നദിയിൽ മൃതദേഹത്തിനായി പോലീസ് തിരച്ചിൽ നടത്തി. തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്ന് രായദുർഗം സബ് ഇൻസ്പെക്ടർ സതീഷ് അറിയിച്ചു.
    Published by:Naseeba TC
    First published: