സുഹൃത്തുമായി പ്രണയം കടുത്തു; ഭർത്താവിനെ ഇല്ലാതാക്കാന്‍ യുവതി വാടകക്കൊലയാളികളെ ഏർപ്പെടുത്തി
സുഹൃത്തുമായി പ്രണയം കടുത്തു; ഭർത്താവിനെ ഇല്ലാതാക്കാന്‍ യുവതി വാടകക്കൊലയാളികളെ ഏർപ്പെടുത്തി
അഞ്ച് ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഇതിൽ 95000രൂപ അഡ്വാൻസ് ആയി നൽകി. ബാക്കി തുക കൃത്യം നടത്തിയ ശേഷം നല്‍കാമെന്നായിരുന്നു ധാരണ.
റാഞ്ചി: ഭർത്താവിന്‍റെ സുഹൃത്തുമായി പ്രണയം കടുത്തതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ വാടകക്കൊലയാളികളെ ഏർപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന 45കാരനെ ഇല്ലാതാക്കാനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഭാര്യ ഏർപ്പെടുത്തിയത്. ഇവർ അറസ്റ്റിലായതോടെയാണ് ഗൂഢപദ്ധതി പുറത്തറിയുന്നത്.
ബീഹാറിലെ ഗയ സ്വദേശിയാണ് സ്ത്രീ. പൊലീസ് പറയുന്നതനുസരിച്ച് ഇവർ ഭര്‍ത്താവിന്‍റെ സുഹൃത്തായ നവീൻ റാണ എന്നൊരാളുമായി അടുപ്പത്തിലായി. പ്രണയം കടുത്തതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഏർപ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഇതിൽ 95000രൂപ അഡ്വാൻസ് ആയി നൽകി. ബാക്കി തുക കൃത്യം നടത്തിയ ശേഷം നല്‍കാമെന്നായിരുന്നു ധാരണ.
ഇത്തരമൊരു ഗൂഢാലോചനയെക്കുറിച്ച് ചില സൂചനകൾ ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിനായെത്തിയ മൂന്ന് പേരും കുടുങ്ങുകയായിരുന്നു. 'ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് വാടകക്കൊലയാളികളെ സംബന്ധിച്ച ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഇല്ലാതാക്കാൻ അയാളുടെ ഭാര്യ തന്നെയാണ് ഇവരെ ഏര്‍പ്പാടാക്കിയത്.
വിവരം ലഭിച്ചയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഡിസംബർ ആറോടെ മൂന്ന് പേരും പിടിയിലാവുകയുംചെയ്തു. ഹസാരിബാഗ് സ്വദേശികളായ ഇമാദ് ഹസൻ,നവീൻ, മുഹമ്മദ് നോമാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്'. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്' ഹസാരിബാഗ് എസ്പി കാർത്തിക് അറിയിച്ചു.
'സ്വന്തം ഭർത്താവിനെ ഇല്ലാതാക്കാൻ കാമുകനായ നവീനുമായി ചേർന്ന് സ്ത്രീ തന്നെയാണ് പദ്ധതി തയ്യാറാക്കിയത്. ഗൂഢാലോചനയിൽ തന്‍റെ പങ്ക് സംബന്ധിച്ച് നവീൻ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിനു ശേഷം ഒളിവിൽ കടന്ന സ്ത്രീയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.