മദ്യപിക്കാൻ ഭർത്താവ് മിക്സി എടുത്ത് വിറ്റു; ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു
മദ്യപിക്കാൻ ഭർത്താവ് മിക്സി എടുത്ത് വിറ്റു; ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു
മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടിലെ സാധനങ്ങളെടുത്ത് വിറ്റ് മദ്യപിക്കുന്നത് പതിവായിരുന്നു.
murder
Last Updated :
Share this:
മറയൂർ: മദ്യപിക്കുന്നതിനു വേണ്ടി പണത്തിനായി വീട്ടിലെ മിക്സിയെടുത്ത് വിറ്റ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കേരള - തമിഴ് നാട് അതിർത്തിയായ ഉദുമൽപേട്ടയ്ക്കടുത്ത് മംഗലംശാല സുൽത്താൻപേട്ടയ്ക്ക് സമീപമാണ് സംഭവം. മീനാക്ഷിനഗർ സ്വദേശിയായ വെങ്കിടേശ് ഭാര്യ ഉമാദേവിയുടെ അടിയേറ്റ് മരിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ വാഹനാപകടമെന്ന നിലയിൽ കേസെടുത്ത് പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. എന്നാൽ, തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് വെങ്കിടേശിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് മനസിലായത്. തുടർന്ന് പൊലീസെത്തി ഭാര്യയായ ഉമാദേവിയെ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ്, കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടിലെ സാധനങ്ങളെടുത്ത് വിറ്റ് മദ്യപിക്കുന്നത് പതിവായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമ പതിവായിരുന്നു. കഴിഞ്ഞദിവസം 2000 രൂപയുടെ മിക്സി വെങ്കിടേശ് മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനു വേണ്ടി വിൽക്കുകയായിരുന്നു. ഇതിൽ കുപിതയായാ ഉമാദേവി തലയ്ക്കടിച്ച് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.