HOME /NEWS /Crime / കൊല്ലപ്പെട്ട നിലയില്‍ ഭാര്യയുടെ മൃതദേഹം; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലപ്പെട്ട നിലയില്‍ ഭാര്യയുടെ മൃതദേഹം; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

 കഴുത്തിൽ ഷാൾ മുറുക്കി മഞ്ജുവിനെ കൊലപ്പെടുത്തിയശേഷം മണികണ്ഠന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

 കഴുത്തിൽ ഷാൾ മുറുക്കി മഞ്ജുവിനെ കൊലപ്പെടുത്തിയശേഷം മണികണ്ഠന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

 കഴുത്തിൽ ഷാൾ മുറുക്കി മഞ്ജുവിനെ കൊലപ്പെടുത്തിയശേഷം മണികണ്ഠന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

  • Share this:

    കൊല്ലം: പുനലൂര്‍ നഗരസഭയിലെ മണിയാറിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ ഭർത്താവിനെ വീട്ടിൽനിന്ന്‌ പോലീസ് കസ്റ്റഡിയിലെടുത്തു.  ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജുഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

    കഴുത്തിൽ ഷാൾ മുറുക്കി മഞ്ജുവിനെ കൊലപ്പെടുത്തിയശേഷം മണികണ്ഠന്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

    മഞ്ജുവിന്‍റെ കുടുംബ വീടിനടുത്താണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ മഞ്ജുവിന്റെ സഹോദരൻ എത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ട വിവരമറിയുന്നത്. കട്ടിലില്‍ പുതച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടികൾ മഞ്ജുവിന്റെ കുടുംബവീട്ടിലായിരുന്നതിനാൽ വെള്ളിയാഴ്ചമുതൽ മഞ്ജുവും മണികണ്ഠനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

     Also Read- ജയില്‍ ചാടിയ കൊലക്കേസ് പ്രതി ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി; മറഞ്ഞിരുന്നു പിടികൂടി പോലീസ്

    മഞ്ജുവിന്‍റെ മരണവിവരം സഹോദരൻ അയൽക്കാരെ അറിയിക്കുന്നതിനിടെ ഇടതുകൈത്തണ്ട മുറിച്ചനിലയിൽ അടുക്കളയിൽനിന്ന്‌ മണികണ്ഠൻ പുറത്തേക്ക് വന്നു. തുടർന്നാണ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

    മണികണ്ഠൻ ഭാര്യയോട് നിരന്തരം വഴക്കിടുകയും ദേഹോപദ്രവം  ഏല്‍പ്പിക്കുന്നതും  പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മഞ്ജുവിന്റെ പരാതിയിന്മേൽ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മണികണ്ഠനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീതുചെയ്ത്‌ വിട്ടിരുന്നു.

    ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മഞ്ജുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വിവാഹം കഴിഞ്ഞ് 15 വർഷത്തോളമായ മഞ്ജുവും മണികണ്ഠനും വർഷങ്ങളായി മണിയാറിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്. മക്കൾ: മിഥുൻ, മീനു.

    First published:

    Tags: Husband killed wife, Kollam, Suicide attempts