• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | കോതമംഗലത്ത് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

Murder | കോതമംഗലത്ത് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാജുവിനെയാണ് കണ്ടത്.

saju-murder

saju-murder

  • Share this:
കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു (Murder). മനേക്കുടി വീട്ടിൽ
സാജു (60)വിനെയാണ് ഭാര്യ ഏല്യാമ്മ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഏല്യാമ്മ സാജുവിനെ തലക്കടിച്ച് കൊന്നത്.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാജുവിനെയാണ് കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടപ്പടി പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏല്യാമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാജു മദ്യപിച്ച് നിരന്തരം ഏല്യാമ്മയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏല്യാമ്മയെ ഇതിന് മുൻപ് സാജു മർദ്ദിച്ചതിനെ തുടർന്ന് ഇയാൾക്ക് എതിരെ കോട്ടപ്പടി സ്റ്റേഷനിൽ കേസ് ഉണ്ട്.

വാഹന പരിശോധനയ്ക്കിടെ 2.2 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് പിടികൂടി .കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് പിടിയിലായത്. കഞ്ചാവിന്റെയും സിന്തറ്റിക്ക് ഡ്രഗ്ഗിന്റെയും വിതരണത്തിന് എതിരായി പോലീസ് നടത്തുന്ന ഡ്രൈവിന്റെ ഭാഗമായി കല്ലമ്പലം നാവായികുളത്തു വാഹന പരിശോധനക്കിടെയാണ് പ്രതികളെ രണ്ടു കിലോ ഇരുന്നൂറ്‌ ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കല്ലമ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ് നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചു കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന പ്രധാന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത് വിറ്റിയുടെയും വർക്കല ഡിവൈഎസ്പി പി നിയാസിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ സ്വീകരിച്ചു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവർ അറസ്റ്റിൽ ആയത്.

കല്ലമ്പലം ഐഎസ്എച്ച്ഒ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ വിജയകുമർ, ജിഎസ്ഐമാരായ ജയൻ, അനിൽകുമാർ , എഎസ്ഐമാരായ സുനിൽ, സുനിൽകുമാർ, എസ്. സി. പി. ഒ ഹരിമോൻ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിലെ എസ്ഐമാരായ ഫിറോസ്ഖാൻ, ബിജു, എഎസ്ഐ ബിജുകുമാർ, സി. പി. ഒ മാരായ സുനിൽരാജ്, വിനീഷ്, ഷിജു, അനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്
Published by:Anuraj GR
First published: