ചെന്നൈ: മദ്യപിച്ച് വീട്ടിലെത്തി മകളെ പീഡിപ്പിക്കാന്‍ (Sexual Harassment) ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊലപ്പെടുത്തി (wife killed husband). ചെന്നൈ (Chennai) ഒട്ടേരിയിലാണ് സംഭവം നടന്നത്. 43കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്.
മദ്യപാനിയായ പ്രകാശ് സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രി ഏറെ വൈകി മകള്‍ പുഷ്പയുടെ നിലവിളി കേട്ടാണ് ഭാര്യ പ്രേമ ഞെട്ടിയുണര്‍ന്നത്. ഓടി ചെന്നപ്പോള്‍ ഭര്‍ത്താവ് മകളോട് അപമര്യാദയായി പെരുമാറുന്നതാണ് കണ്ടത്. പ്രേമ ഭര്‍ത്താവിനെ തടയാന്‍ ശ്രമിച്ചു.
പിന്നീട് ഇവര്‍ തമ്മില്‍ വഴക്കായി. മകന് കൂടി ഇവിടേക്കെത്തിയതോടെ പ്രകാശ് മകനെയും ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ പ്രേമ, ചുറ്റിക കൊണ്ട് പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രേമയ്ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് പ്രേമ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി പ്രകാശിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
കൊലക്കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മകളെ രക്ഷിക്കാന്‍ അമ്മ നടത്തിയ കൃത്യം എന്ന് കണക്കിലെടുത്ത് പ്രേമയെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ നടന്ന കൊലപാതകമായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Pubg Addict | പബ്ജി അഡിക്റ്റായ 14കാരന് അമ്മയേയും സഹോദരങ്ങളെയും വെടിവെച്ചു കൊന്നു
ലാഹോര്‍: പബ്ജിക്ക് അടിമയായ 14കാരന് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും വെടിവെച്ച് കൊന്നു. അമ്മ, രണ്ട് സഹോദരിമാര്‍, സഹോദരന് എന്നിവരെയാണ് 14കാരന് കൊലപ്പെടുത്തിയത്. ലാഹോറിലെ കാന്ഹ പ്രദേശത്താണ് സംഭവം.
ആരോഗ്യപ്രവര്‍ത്തകയായ നാഹിദ് മുബാറക് (45), മകന് തൈമൂര്‍(22), പെണ്മക്കളായ മഹ്ന്നൂര് (17), ജന്നത് ഫാത്തിമ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ സ്വാധീനമാണ് 14കാരന് കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Also read:
Sexual assault| മോഷണശ്രമത്തിനിടെ 55 കാരിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 17 കാരൻ പിടിയിൽ
കഴിഞ്ഞ ആഴ്ചയാണ് ഇവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 14കാരനായ മകനെയാണ് ജീവനോടെ കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പബ്ജി ഗെയിമിന്റെ സ്വാധീനത്തിലാണ് ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയതെന്ന് പയ്യന് സമ്മതിച്ചു.
കുട്ടിക്ക് മറ്റ് മാനസിക പ്രശ്നങ്ങളുണ്ടെന്നും മണിക്കൂറുകളോളം ഗെയിം കളിക്കുന്ന സ്വഭാവമുണ്ടെന്നും പൊലീസ് പറഞ്ഞു. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി കുട്ടി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങള്‍ക്കെതിരെയും നിറയൊഴിച്ചു.
Also read:
Sexual Abuse | പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 18കാരൻ അറസ്റ്റിൽ
പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയല്‍ക്കാരെ വിവരമറിയിച്ചു. താന്‍ മുകളിലത്തെ നിലയിലായിരുന്നെന്നും ഒന്നുമറിഞ്ഞില്ലെന്നും പയ്യന് പൊലീസിന് മൊഴി നല്കി. കുടുംബത്തിന്റെ സുരക്ഷക്കായാണ് നാഹിദ് തോക്കിന് ലൈസന്‍സ് എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.