തൃശൂർ : തൃശൂർ പേരിഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു (Wife murders Husband). പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പൊലീസ് (Police) അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുമ്പായിരുന്നു കൊലപാതകം (Murder) നടന്നത്. മറ്റൊരാളുടെ സഹായത്തോടെ കമ്പിപ്പാര കൊണ്ട് മൻസൂറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം താമസസ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെ പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിൽ മൻസൂറിനെ രേഷ്മ തന്നെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യാൻ രേഷ്മയെ സഹായിച്ചയാളും പോലീസ് പിടിയിലായിട്ടുണ്ട്.
കൃത്യം നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയും കൈക്കോട്ടും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ചേർപ്പു പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതോടെ രേഷ്മ ഭയന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Also read-
കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചനജ്യൂസ് നല്‍കി 'വിശുദ്ധ ഭസ്മം' വാങ്ങാനെത്തിയ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ആള്‍ദൈവം അറസ്റ്റില്ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് (sexually abusing) ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും (self proclaimed godman) ഭാര്യയും അറസ്റ്റില്‍. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്. ഇവര്‍ ഷിര്‍ദിപുരം സര്‍വശക്തിപീഠം സായി ബാബ കോവില്‍ എന്ന പേരില്‍ ഒരു ക്ഷേത്രവും നടത്തുന്നതായും പൊലീസ് പറഞ്ഞു.
Also Read-
പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹതഭാര്യ പുഷ്പലതയുടെ സഹായത്തോടെയാണ് ഇയാള്‍ പതിനാറുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി 2016ല്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സമയത്ത് പെണ്‍കുട്ടി പതിവായി ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അതിനിടെ ഒരുദിവസം വിശുദ്ധഭസ്മം വാങ്ങാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ ചെന്നതിന് പിന്നാലെ പുഷ്പലത ജ്യൂസ് വാഗ്ദാനം ചെയ്തു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് താന്‍ ഉണര്‍ന്നുനോക്കുമ്പോൾ കട്ടിലില്‍ വസ്ത്രമില്ലാതെ ഇരുവരും സമീപത്ത് കിടക്കുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഇങ്ങനെ സംഭവിച്ചതില്‍ പെണ്‍കുട്ടിക്ക് കുറ്റബോധമുണ്ടെന്നും അതില്‍ നിന്നും താന്‍ അവളെ മോചിപ്പിച്ചതായും സത്യനാരായണ്‍ അവകാശപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകുയും ചെയ്തു. 2018ല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിവിവാഹിതയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.