ന്യൂഡൽഹി: രാജസ്ഥാനിൽ മലയാളി യുവാവിന്റെ ദുരഭിമാനക്കൊല കേസിൽ തന്റെ അമ്മയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഭാര്യ സുപ്രീംകോടതിയിൽ. കൊല്ലപ്പെട്ട അമിത് നായരുടെ ഭാര്യ മമതയാണ് തന്റെ അമ്മയ്ക്ക് രാജസ്ഥാൻ ഹൈക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജാതി മാറി വിവാഹം ചെയ്ത പത്തനംതിട്ട സ്വദേശി അമിത് നായരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മമതയുടെ ഹർജിയിൽ ഇവരുടെ സഹോദരൻ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.
മമത ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ഭർത്താവിനെ കൊലപ്പെടുത്തിയത്. അമ്മക്കും കൊലയിൽ പങ്കുണ്ടെന്ന് മമത ബോധിപ്പിച്ചു. ജയ്പൂർ സ്വദേശിയായ മുകേഷ് ചൗധരിയുടെ സുഹൃത്തായ അമിത് നായർ അദ്ദേഹത്തിന്റെ സഹോദരി മമതയെ 2015 ഓഗസ്റ്റിലാണ് വിവാഹം ചെയ്തത്.
അന്യജാതിക്കാരനെ വിവാഹംചെയ്തതിനെ തുടർന്ന് മമതയുടെ അമ്മ ഭഗ്വാനി ദേവിയും പിതാവ് ജീവൻ റാം ചൗധരിയും മുകേഷ് ചൗധരിയും ഗൂഢാലോചന നടത്തി 2017 മേയിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഇത് സാധാരണ കേസല്ലെന്നും ദുരഭിമാനക്കൊലയാണെന്നും മമതക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് വാദിച്ചു.
Also Read-
ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത് ചോദ്യം ചെയ്തയാള്‍ മോഷണക്കേസില്‍ അറസ്റ്റില്‍2017 മെയ് 17-നാണ് അമിത് നായർ ജയ്പുരിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. ആറുമാസം ഗർഭിണിയായിരുന്ന മമതയുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. വ്യത്യസ്ത ജാതിയിൽപ്പെട്ട അമിതുമായുള്ള ദാമ്പത്യത്തെ മമതയുടെ വീട്ടുകാർ നേരത്തെ തന്നെ എതിർത്തിരുന്നു. സംഭവദിവസം മമതയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മാതാപിതാക്കളായ ജീവൻ റാം ചൗധരിയും ഭാഗ്വാനി ദേവിയും അമിത്തിന്റെ വീട്ടിലെത്തി. ഇവർ മമതയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇവർക്കൊപ്പമെത്തിയ വാടകകൊലയാളിയാണ് അമിത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
അമിത്തിന്റെ കൊലപാതകം തന്റെ മാതാപിതാക്കളും സഹോദരനും ചേർന്ന് ആസൂത്രണം ചെയ്തതാണെന്നായിരുന്നു മമതയുടെ പരാതി. ഇവരെ പ്രതികളാക്കി പൊലീസ് എഫ് ഐ ആറും രജിസ്റ്റർ ചെയ്തു. 2020 ഡിസംബറിൽ രാജസ്ഥാൻ ഹൈക്കോടതി മുകേഷിന് ജാമ്യം അനുവദിച്ചു. ഇതോടെയാണ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് മമത നായർ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം സഹോദരൻ തന്നെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായി മമത ആരോപിച്ചിരുന്നു. ബന്ധുക്കൾ മുഖേനയും പ്രതി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും ഇവർ പറഞ്ഞിരുന്നു. പിന്നാലെ സുപ്രീംകോടതി മുകേഷ് ചൗധരിയുടെ ജാമ്യം റദ്ദാക്കി.
Also Read-
കളി കാര്യമായി; ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു; അഞ്ചു കുട്ടികള്‍ കസ്റ്റഡിയില്സിവിൽ എൻജിനിയറിങ് ബിരുദധാരിയായ അമിത് നായർ രാജസ്ഥാനിൽ കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരികയായിരുന്നു. മമത നിയമബിരുദധാരിയുമാണ്. 2011 ലാണ് മമതയും അമിത്തും വിവാഹിതരായത്. ഈ സമയത്ത് അമിത്തിന്റെ ജാതിസംബന്ധിച്ച് മമതയുടെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. നാലുവർഷങ്ങൾക്ക് ശേഷമാണ് മമത ഇക്കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതോടെ മമതയുടെ കുടുംബത്തിന് അമിത്തിനോട് പക തുടങ്ങുകയായിരുന്നു.
വ്യത്യസ്തജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനാൽ മകൾക്ക് കുടുംബസ്വത്തിൽ അവകാശമില്ലെന്നും മകളുമായി കൂടുതൽ ബന്ധമില്ലെന്നും മാതാപിതാക്കൾ പ്രഖ്യാപിച്ചു. 2015-ൽ അമിത്തും മമതയും കേരളീയ ആചാരപ്രകാരം വീണ്ടും വിവാഹിതരായി. എന്നാൽ ഇതിനുശേഷവും മമതയുടെ കുടുംബം ദമ്പതിമാരെ ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നു. ഒരിക്കൽ മാതാപിതാക്കളുടെ ഭീഷണികാരണം മമത പോലീസിൽ നൽകിയിരുന്നെങ്കിലും ഇവർ ക്ഷമചോദിച്ചതിനാൽ പരാതി പിൻവലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 2017-ൽ അമിത്തിന്റെ കൊലപാതകത്തിൽ കലാശിച്ച സംഭവമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.