നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | 'ആരോപണങ്ങള്‍ തെറ്റ്; പെണ്‍കുട്ടികള്‍ ചെയ്യില്ല, കൊന്നത് ആങ്ങളയും മോനും'; കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ

  Murder Case | 'ആരോപണങ്ങള്‍ തെറ്റ്; പെണ്‍കുട്ടികള്‍ ചെയ്യില്ല, കൊന്നത് ആങ്ങളയും മോനും'; കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ

  മുഹമ്മദിനെ കൊലപ്പെടുത്തിയത് തന്റെ സഹോദരനും മകനുമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഇത് ചെയ്യാനാകില്ലെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു

  കൊല്ലപ്പെട്ട മുഹമ്മദ്

  കൊല്ലപ്പെട്ട മുഹമ്മദ്

  • Share this:
   വയനാട്: വയനാട്(Wayanad) അമ്പലവയലില്‍(Ambalavayal) വയോധികന്‍ കൊല്ലപ്പെട്ട(Murder) സംഭവത്തില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ. മുഹമ്മദിനെ കൊലപ്പെടുത്തിയത് തന്റെ സഹോദരനും മകനുമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഇത് ചെയ്യാനാകില്ലെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു.

   പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു. അതേസമയം പ്രതികളായ അമ്മയെയും പെണ്‍കുട്ടികളെയും സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

   68 കാരനായ മുഹമ്മദിന്റെ കൊലപാതകം മാതാവിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് പൊലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

   Also Read-Murder| 'കൊലപാതകം അമ്മയെ ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ'; വയനാട് പെൺകുട്ടികളുടെ മൊഴി

   അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് മൊഴി. വലതുകാലിന്റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.

   Also Read-രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴി

   സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദ് എന്ന് സമീപവാസികള്‍ പറഞ്ഞു. പതിവുപോലെ ചൊവ്വാഴ്ചയും ഒച്ചയും ബഹളവും കേട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. കുട്ടികള്‍ പൊലിസില്‍ വിവരമറിയിച്ച ശേഷമാണ് സമീപവാസികള്‍പോലും കൊലപാതക വിവരം അറിയുന്നത്.

   Also Read-ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ ഫോണ്‍ ചെയ്തത് ചോദ്യം ചെയ്തു; പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു

   കൊലപാതകം നടന്ന അമ്പലവയലിലെ വീട്ടിലും മൃതദേഹം ചാക്കില്‍ കെട്ടി ഒളിപ്പിക്കാന്‍ ശ്രമിച്ച സ്ഥലങ്ങളിലുമാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ഇതിന് ശേഷം ബത്തേരി കോടതിയില്‍ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്‍പ്പറ്റയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും ഹാജരാക്കും.
   Published by:Jayesh Krishnan
   First published: