ഗാസിയാബാദ്: ഭാര്യ ഒളിച്ചോടിയ പ്രതികാരത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ വെട്ടിക്കൊന്നു യുവാവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേറാ(60)മിനെയാണ് സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും പ്രതിയായ സുനിലിന്റെ ഭാര്യയും ദിവസങ്ങൾക്ക് മുമ്പ് ഒളിച്ചോടിയിരുന്നു.
Also read- ഫേസ്ബുക്ക് സുഹൃത്ത് ‘വിലകൂടിയ’ സമ്മാനം അയച്ചു; കൈപ്പറ്റാന്‍ യുവതി നല്‍കിയത് 10 ലക്ഷം രൂപ
ഇതിനു പിന്നാലെയാണ് സുനിൽ മംഗേറാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മംഗേറാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതിയായ സുനിലിനെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പുലർച്ചെ ഒരുമണിയോടെ കോടാലിയുമായെത്തിയാണ് കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്കി. സുനിലിന്റെ ഭാര്യയായ 26-കാരിയും മംഗേറാമിന്റെ മകനായ 25-കാരനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ നിന്ന് ഒളിച്ചോടിയത്. ഒരുമാസം മുമ്പും സുനിലിന്റെ ഭാര്യ കാമുകനൊപ്പം നാടുവിട്ടിരുന്നു. എന്നാല്‍ രണ്ടുദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയെന്നും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.