ജയ്പൂർ: യുവതി ഹോട്ടൽ മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും പിടികൂടി. പിന്നീട് മൊബൈൽ ഫോണിൽ ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ യുവതി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു.ഇതിനേതുടർന്ന് യുവതിക്കെതിരെ ഭർത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ജയ്പ്പൂർ ശാസ്ത്രിനഗർ പൊലീസിൽ പരാതി നൽകി.
ജോലിക്കു പോകുന്നുവെന്ന് പറഞ്ഞു രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാൽ ഇയാൾ ഹോട്ടലിൽ ഉണ്ടെന്ന് ഭാര്യയ്ക്ക് ഒരു അജ്ഞാത സന്ദേശം ലഭിച്ചു. തുടർന്ന് അവർ ഹോട്ടലിലെത്തി ഭർത്താവും കാമുകിയും ഉണ്ടായിരുന്ന മുറിയിലേക്ക്രു ചെന്ന് ബഹളം വെച്ചു. പിന്നീട് ഭർത്താവിന്‍റെയും കാമുകിയുടെയും ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
വീഡിയോ വൈറലാക്കിയതിന് യുവാവിന്‍റെ ഭാര്യയ്‌ക്കെതിരെ ഇയാളുടെ കാമുകി പൊലീസിൽ പരാതി നൽകി. യുവതിക്കൊപ്പം അവരുടെ സഹോദരൻമാരും ഹോട്ടലിലേക്ക് വന്നിരുന്നു. തുടർന്ന് യുവതിയുടെ സഹോദരൻമാരും ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നം പൊലീസ് മധ്യസ്ഥതയിൽ പറഞ്ഞു തീർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ഭർത്താവിനെതിരെ വിവാഹമോചനക്കേസ് ഫയൽ ചെയ്യുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം മരുതിമലയിൽ കുട്ടികളുമായി മദ്യ ലഹരിയിൽ പിറന്നാളാഘോഷം; യുവതികൾ ഉൾപ്പട്ട സംഘം പിടിയിൽ
കൗമാരക്കാരായ കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു പിറന്നാൾ ആഘോഷിച്ച സംഘം പിടിയിൽ. കൊട്ടാരക്കരയിലെ ബാർ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കൗമാരക്കാരെയുമാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഇയംകുന്ന് സ്വദേശികളായ അഖിൽ, ഉണ്ണി, എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും രണ്ടും ആൺകുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടു.
സംഘത്തിൽ ഉണ്ടായിരുന്ന പതിനഞ്ചുകാരന്‍റെ പിറന്നാൾ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയിൽ എത്തിയത്. ഭക്ഷണവും പിറന്നാൾ കേക്കുമായാണ് ഇവർ എത്തിയത്. കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അമിതമായ അളവിൽ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയിൽ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച് യുവതികളും പെൺകുട്ടികളും ഛർദ്ദിച്ച് അവശരായി. തുടർന്ന് ഇവരെ വീട്ടിലെത്തിക്കാൻ യുവാക്കൾ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ കൊട്ടാരക്കര പൊലീസിൽ വിരം അറിയിക്കുകയായിരുന്നു.
Also Read- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി
യുവതികളുടെ സുഹൃത്താണ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി. യുവതികളും യുവാക്കളും മുൻ പരിചയക്കാരാണ്. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ പിറന്നാൾ ആഘോഷത്തിനായി സംഘത്തിനൊപ്പം മരുതി മലയിൽ എത്തിയത്. തന്നെ നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചതെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. അതേസമയം സംഘം ബിയറാണ് കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത യുവതികളെയും യുവാക്കളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Extra marital affair, Rajasthan Crime news, Relationship