• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭർത്താവ്

ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭർത്താവ്

അപരിചതരായ പുരുഷന്മാരെ വീട്ടിലേക്ക് കൊണ്ടുവന്ന് അവർക്കൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ നിർബന്ധിക്കുന്നത് പതിവായിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
    ഭുവനേശ്വർ: വേശ്യാവൃത്തി ചെയ്യാൻ തയ്യാറാകാത്ത ഭാര്യയെ ക്രൂരമായി പീഡിപിച്ച ഭർത്താവ് പിടിയിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ കേന്ദ്രപദ ജില്ലയിൽ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യകുപ്പി കയറ്റിയ ഭർത്താവ് പൊലീസ് പിടിയിലായി.

    ചന്ദൻ ആചാര്യ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോഡ്രൈവറായ ഇയാൾ പത്ത് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മൂന്നാം വർഷം മുതൽ ഇയാൾ തന്നെ വേശ്യാവൃത്തിക്ക് നിര‍്ബന്ധിക്കുന്നതായി യുവതി പറയുന്നു.

    കൂടുതൽ പണത്തിന് വേണ്ടിയാണ് ഭർത്താവിന്റെ പ്രവർത്തിയെന്നും യുവതി പറയുന്നു. ഇവർ ഒന്നിച്ച് താമസിക്കുന്ന വീട്ടിലേക്ക് അപരിചതരായ പുരുഷന്മാരെ കൊണ്ടുവരികയും പണം വാങ്ങി അവർക്കൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ നിർബന്ധിക്കുന്നതും പതിവായിരുന്നു. ഇതിനെ എതിർത്താൽ ക്രൂരമായ ഉപദ്രവം പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു.

    തന്റെ വീട്ടിൽ ഭർത്താവ് റാക്കറ്റ് തന്നെ നടത്തിവരികയായിരുന്നുവെന്ന് സ്ത്രീ വെളിപ്പെടുത്തി. ഒരാഴ്ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിവ് പോലെ പണം വാങ്ങി മറ്റൊരാളുമായി ആചാര്യ വീട്ടിലെത്തി. എന്നാൽ വേശ്യാവൃത്തിക്ക് ഭാര്യ വിസമ്മതിച്ചു.

    തുടർന്ന് മദ്യലഹരിയിലായിരുന്ന ആചാര്യ ഭാര്യയെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയും മദ്യകുപ്പി സ്വകാര്യഭാഗത്ത് കയറ്റുകയുമായിരുന്നു. തുടർന്ന് യുവതി ബോധരഹിതയായി വീണു. യുവതിയേയും അഞ്ച് വയസ്സുള്ള മകളേയും ആചാര്യ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
    Also Read-വീടിനുള്ളിൽ കണ്ടെത്തിയ മൂന്ന് അസ്ഥികൂടങ്ങൾ; ചുരുളഴിഞ്ഞത് ക്രൂരമായ വഞ്ചനയുടെ കഥ

    അടുത്ത ദിവസം യുവതിയുടെ അമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. അമ്മയോട് യുവതി നടന്ന സംഭവങ്ങൾ വിവരിച്ചു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവതിയേയും മകളേയും രക്ഷപ്പെടുത്തിയത്. തുടർന്ന് ആചാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.

    ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ,  അധ്യാപിക ലൈംഗികമായി പീഡിപ്പിച്ച വിദ്യാർഥി ആത്മഹത്യ ചെയ്തു. ടീച്ചറുമായി ഏറെ അടുപ്പം പുലർത്തിയ വിദ്യാർഥിയെയാണ് ആരുമില്ലാതിരുന്ന സമയത്ത് ലൈംഗികമായി ചൂഷണം ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് സംഭവം. നഗ്നചിത്രങ്ങളും അശ്ലീല വീഡിയോയും നിരന്തരം അധ്യാപിക വിദ്യാർഥിക്കു അയച്ചു കൊടുക്കാറുണ്ടായിരുന്നു. വിദ്യാർഥിയുമായി അടുപ്പം പുലർത്തിയ ശേഷമാണ്, ലൈംഗികമായി ചൂഷണം ചെയ്തത്. അതിനിടെ സ്കൂളിലെ മറ്റൊരു ജീവനക്കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തുന്നത് വിദ്യാർഥി നേരിട്ടു കാണാൻ ഇടയായി. ഇതോടെയാണ് ആത്മഹത്യ ചെയ്തത്. സോഷ്യൽ മീഡിയയിൽ തൽസമയം എത്തിയായിരുന്നു വിദ്യാർഥിയുടെ ആത്മഹത്യ. അധ്യാപിക താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വിവരം വിദ്യാർഥി ആത്മഹത്യാ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    സംഭവത്തെ കുറിച്ച് ബിലാസ്പുരിലെ ടോർവ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ കുറച്ചു കാലമായാണ് അധ്യാപിക 17കാരനായ വിദ്യാർഥിയോട് അടുപ്പം കാണിക്കാൻ തുടങ്ങിയത്. വിദ്യാർഥിയുടെ ഫോൺ നമ്പരിൽ നിരന്തരം വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. കൂടാതെ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോയും വിദ്യാർഥിക്ക് അയച്ചു നൽകി. ഓൺലൈൻ സ്പെഷ്യൽ ക്ലാസ് എന്ന പേരിലാണ് അധ്യാപിക വിദ്യാർഥിയുമായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്.
    Published by:Naseeba TC
    First published: