നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് പിടിയിലായത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ

  ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് പിടിയിലായത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ

  മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഷമീറിനെ പിടികൂടിയത്.

  News18

  News18

  • Share this:
   മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവിനെ പിടികൂടിയത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എട്ടും ആറും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ കഴുത്ത് ഞെരിച്ച് ഭാര്യ ഷക്കീറയെ കൊലപ്പെടുത്തിയത്.

   അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യാണ് ഭര്‍ത്താവ് ഷമീര്‍(34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ വഴുക്കുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഷമീറിനെ പിടികൂടിയത്. മാവൂര്‍ ഗ്വാളേിയാര്‍ റയോണ്‍സിന്റെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് ആത്മഹത്യയ്ക്ക് തയ്യാറായി നില്‍ക്കവേയാണ് ഷമീര്‍ പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടോടെ പൊലീസ് എത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് കരിയിലകള്‍ക്കിടയില്‍ മദ്യപിച്ചു കിടക്കുകയായിരുന്നു. ഇയാളുടെ കൈയില്‍ ഒരു കത്തിയുണ്ടായിരുന്നു.

   Also Read-മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി പൊലീസ്

   പൊലീസ് അനനുനയിപ്പിച്ച് കത്തിയും മദ്യക്കുപ്പിയും കൈവശപ്പെടുത്തിയശേഷം പുറത്തെത്തിച്ചു. ഭക്ഷണം കഴിക്കാതെ ഇയാള്‍ അവശനായിരുന്നു. മദ്യത്തില്‍ വിഷം കലര്‍ത്തിയിരുന്നെന്നും ശനിയാഴ്ച പത്രം കണ്ട് ഭാര്യയുടെ മരണം ഉറപ്പാക്കിയശേഷം മദ്യം കുടിച്ചും കത്തിക്കൊണ്ട് കൈഞരമ്പ് മുറിച്ചും ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായാണ് ഷമീര്‍ പൊലീസിനോട് പറഞ്ഞത്.

   മയിലുകളെ വേട്ടയാടി ജഡം സൂക്ഷിച്ച വികാരി അറസ്റ്റില്‍

   മയിലുകളെ വേട്ടയാടി ജഡം സൂക്ഷിച്ച കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് അറസ്റ്റിലായത്. തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

   രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി.

   ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

   സെക്ഷന്‍ ഫോറസ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.

   Published by:Jayesh Krishnan
   First published: