നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Wife swapping case| 'അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാമെന്ന് മക്കളോട് പറഞ്ഞു'; പങ്കാളികൈമാറ്റക്കേേസിൽ ഇരയുടെ സഹോദരൻ

    Wife swapping case| 'അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാമെന്ന് മക്കളോട് പറഞ്ഞു'; പങ്കാളികൈമാറ്റക്കേേസിൽ ഇരയുടെ സഹോദരൻ

    ''അയാളെ ഭർത്താവ് എന്നു വിളിക്കാനാവില്ല. മൃഗമാണ് അയാൾ. കുഞ്ഞുങ്ങളോട് പോലും ക്രൂരമായാണ് പെരുമാറിയത്. ''

    • Share this:
    കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്ത് (Partner Swapping) ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോട്ടയം സ്വദേശിനിയുടെ പരാതിയിലാണ് കറുകച്ചാൽ പോലീസ് (Karukachal Police) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.  ഈ സംഭവത്തിലാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

    സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തി. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരൻ  പറഞ്ഞു. അയാളെ ഭർത്താവ് എന്നു വിളിക്കാനാവില്ല. മൃഗമാണ് അയാൾ. കുഞ്ഞുങ്ങളോട് പോലും ക്രൂരമായാണ് പെരുമാറിയത്. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറയുന്നു. അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ വെളിപ്പെടുത്തി.

    Also Read- Arrest| പാലക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ

    യുവതിക്ക് ഭർത്താവിനോട് വലിയ സ്നേഹമായിരുന്നു എന്നാണ് സഹോദരൻ പറയുന്നത്. ആദ്യഘട്ടത്തിൽ ക്രൂരമായ മർദ്ദനം ഉണ്ടായപ്പോൾ ആരോടും പറഞ്ഞില്ല. മദ്യത്തിന് അടിമയായ അയാൾ മദ്യപിച്ചാൽ വളരെ ക്രൂരമായാണ് പെരുമാറിയത്. താൻ ഇതറിയുന്നത് ഏറ്റവുമൊടുവിൽ ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് എന്നും സഹോദരൻ വ്യക്തമാക്കി. നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലാണ്  എന്നും സഹോദരൻ പറയുന്നുണ്ട്. പോലീസിനോട് പരാതിപ്പെടാൻ പോലും കഴിയാതെ ഭയപ്പെട്ട് കഴിയുകയാണ് ഇവർ. ഉന്നതരായ ആളുകളാണ് ലൈംഗിക പീഡനം നടത്തുന്നതെന്നും സഹോദരൻ പറയുന്നു.

    നിരവധി കുട്ടികൾ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരൻ വെളിപ്പെടുത്തി. മാതാപിതാക്കൾ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികൾ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നതായി സഹോദരൻ പറയുന്നു.

    സംഭവത്തിൽ രണ്ടു വർഷം മുൻപ് തന്നെ പോലീസിന് പരാതി നൽകിയിരുന്നു എന്ന് ഇരയുടെ സഹോദരൻ പറയുന്നു. പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ പ്രേരിപ്പിച്ചപ്പോൾ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ പോലീസ് കൗൺസിലിംഗ് നടത്തി മടക്കി അയക്കുകയാണ് ചെയ്തത്. വേണ്ട നടപടി എടുത്തിരുന്നെങ്കിൽ തന്റെ സഹോദരിക്ക് ഈ അവസ്ഥ  ഉണ്ടാകുമായിരുന്നില്ല എന്നും ഇരയുടെ സഹോദരൻ ന്യൂസ്18 നോട് പറഞ്ഞു.

    Also Read- Imprisonment | പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപിക ഉൾപ്പടെ നാലുപേർക്ക് കഠിനതടവ്

    കേസിൽ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ആണ് കുടുംബത്തിന്റെ തീരുമാനം. വൈകാതെ വിവാഹ മോചന കേസ് ഫയൽ ചെയ്യുമെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. എല്ലാവരോടും പുറമെ മാന്യമായി പെരുമാറുന്ന  രീതിയാണ് ഇയാൾ സ്വീകരിച്ച് വന്നിരുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയം ഉണ്ടായിരുന്നില്ല എന്നും സഹോദരൻ പറയുന്നു.  ഇനി ആരും ഇത്തരം സംഭവങ്ങളിൽ പങ്കാളികൾ ആകാതിരിക്കാൻ പോലീസ് ശക്തമായ നടപടി എടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസിൽ ഇതുവരെ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിൽ ആകാനുള്ള ഒരാൾ വിദേശത്തേക്ക് കടന്നിട്ടുണ്ട്.
    Published by:Rajesh V
    First published: