നൽകുന്ന പണത്തിന്റെ മൂന്നിരട്ടി തിരിച്ചു നൽകും; ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിർമ്മാണവും തട്ടിപ്പും പൊളിച്ച് പൊലീസ്

ഇടപാടുകാർക്ക് നൽകുന്ന നോട്ടുകെട്ടിന്റെ മുകളിലും താഴെയും ഇത്തരത്തിൽ യഥാർഥ നോട്ടുകൾ വയ്ക്കും. എന്നാൽ അതിനിടയിൽ വെറും കറുത്ത പേപ്പറുകൾ മാത്രമായിരിക്കും. ഇതു പരിശോധിക്കാനുള്ള സമയം ഇടപാടുകാർക്ക് നൽകിയിരുന്നുമില്ല.

News18 Malayalam | news18-malayalam
Updated: September 27, 2020, 6:34 AM IST
നൽകുന്ന പണത്തിന്റെ മൂന്നിരട്ടി തിരിച്ചു നൽകും; ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിർമ്മാണവും തട്ടിപ്പും പൊളിച്ച് പൊലീസ്
അറസ്റ്റിലായ പ്രതികൾ
  • Share this:
പത്തനംതിട്ട: തിരുവല്ലയിലെ ഹോംസ്റ്റേയിൽ താമസിച്ചു കള്ളനോട്ട് നിർമിച്ചു വിതരണം ചെയ്ത സംഘത്തിലെ സ്ത്രീ ഉൾപ്പെടെ നാല് പേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവർ ഉപയോഗിച്ചിരുന്നരണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടാപറമ്പിൽ എസ്.ഷിബു (43), ഭാര്യ സുകന്യ (നിമിഷ–31), ഷിബുവിന്റെ സഹോദരൻ എസ്.സജയൻ (35) കൊട്ടാരക്കര ജവാഹർനഗർ ശാന്തിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ (40) എന്നിവരാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് കോട്ടയം കൊടുങ്ങൂർ പട്ടിമറ്റം തട്ടാപറമ്പിൽ എം.സജിയെ (38) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരമനുസരിച്ചാണ് മറ്റുള്ളവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ നിന്നും 3,94,000 രൂപയും പ്രിന്ററും പേപ്പറുകളും പിടിച്ചെടുത്തു. ഇതു കള്ളനോട്ടാണോയെന്നു പരിശോധിക്കും.

2000, 500 എന്നീ നോട്ടുകളാണ് ഈ സംഘം നിർമിച്ചിരുന്നത്. ഇടപാടുകാർക്ക് നൽകുന്ന തുകയുടെ മൂന്നിരട്ടി കള്ളനോട്ട് തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. നോട്ടിന്റെ കളർ പ്രിന്റ് എടുത്ത് ആളുകളെ വിഡിയോ വഴി കാണിച്ചാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്.

ഇടപാടുകാർ നേരിട്ടെത്തുമ്പോൾ രാസവസ്തു ചേർത്ത് കറുപ്പു നിറമാക്കിയ യഥാർഥ നോട്ടുകൾ കാണിക്കും. മറ്റൊരു രാസവസ്തു ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ കറുപ്പ് നിറം മാറി യഥാർഥ നോട്ടാകും. ഇടപാടുകാർക്ക് നൽകുന്ന നോട്ടുകെട്ടിന്റെ മുകളിലും താഴെയും ഇത്തരത്തിൽ യഥാർഥ നോട്ടുകൾ വയ്ക്കും. എന്നാൽ അതിനിടയിൽ വെറും കറുത്ത പേപ്പറുകൾ മാത്രമായിരിക്കും. ഇതു പരിശോധിക്കാനുള്ള സമയം ഇടപാടുകാർക്ക് നൽകിയിരുന്നുമില്ല. രാസവസ്തു നൽകിയ ശേഷം പിന്നീട് നോട്ടുകൾ യഥാർഥ രൂപത്തിലാക്കാമെന്നാണ് ഇവർ പറഞ്ഞിരുന്നത്.

ഒന്നാം പ്രതി ഷിബു പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ്. ഇയാൾ നേരത്തേ ബെംഗളൂരുവിലായിരുന്നു. അവിടെ വച്ച് പണം ഇരട്ടിപ്പിക്കലിനു ഇരയായി പണം നഷ്ടപ്പെട്ടതാണ്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി ഇതേ രീതിയിൽ തട്ടിപ്പു നടത്തി കടം വീട്ടാനുള്ള ശ്രമത്തിലായി. പിടിയിലായവരെല്ലാം ബന്ധുക്കളും സഹൃത്തുക്കളുമാണ്.

ഹോംസ്റ്റേയിൽ താമസിച്ച സംഘം മടങ്ങിപ്പോയശേഷം മുറിയിൽ നിന്നും  200, 500, 2000 നോട്ടുകളുടെ മുറിച്ച ഭാഗങ്ങൾ ദിവസം ഉടമയ്ക്ക് ലഭിച്ചു. ഇക്കാര്യം രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനെ അറിയിച്ചതിനത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
Published by: Aneesh Anirudhan
First published: September 27, 2020, 6:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading