കോയമ്പത്തൂര്‍: ഭർത്താവിന് ചെലവിന് നൽകാനായി മോഷണം തൊഴിലാക്കിയ ഭാര്യമാർ പിടിയിൽ. ബസിലെ യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് യുവതികളെ അറസ്റ്റുചെയ്തത്. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് റേസ്‌കോഴ്സ് പൊലീസിന്റെ പിടിയിലായത്.
Also Read- കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച നാലു പേര്‍ വനംവകുപ്പിന്റെ പിടിയില്‍
സിങ്കാനല്ലൂര്‍ സ്വദേശി കലൈസെല്‍വിയുടെ എടിഎം കാര്‍ഡാണ് ബസ് യാത്രക്കിടെ മോഷണംപോയത്. ഞായറാഴ്ച അമ്മയോടൊപ്പം ബസില്‍ വരികയായിരുന്ന കലൈസെല്‍വി സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളജ് സ്റ്റോപ്പിലിറങ്ങി. പണമെടുക്കാനായി എടിഎം കാര്‍ഡ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അപ്പോള്‍ത്തന്നെ മൊബൈലില്‍ 84,000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും ലഭിച്ചു.
കലൈസെല്‍വി നിന്നസ്ഥലത്തിനു തൊട്ടടുത്ത എടിഎമ്മില്‍നിന്നാണ് പണം വലിച്ചതെന്നറിഞ്ഞതോടെ അവിടേക്ക് ഓടിയെത്തിയപ്പോള്‍ രണ്ടുസ്ത്രീകള്‍ പണവുമായി ഇറങ്ങുന്നതുകണ്ടു. പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിര്‍ത്തിയശേഷം പൊലീസിനെ വിളിച്ചുവരുത്തി പരിശോധന നടത്തി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
വിശദമായ ചോദ്യംചെയ്തതില്‍ ഭര്‍ത്താവിന് ചെലവിന് നല്‍കാനാണ് ഇരുവരുംചേര്‍ന്ന് സ്ഥിരമായി മോഷണം നടത്തുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.