രാജസ്ഥാനിൽ പെൺകുട്ടിയെ കാട്ടിൽ 14 ദിവസം തുടർച്ചയായി പീഡിപ്പിച്ചു

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അമ്മാവന്റെ ഗ്രാമത്തിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി കാട്ടിൽ എത്തിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: November 26, 2020, 12:17 PM IST
രാജസ്ഥാനിൽ പെൺകുട്ടിയെ കാട്ടിൽ 14 ദിവസം തുടർച്ചയായി പീഡിപ്പിച്ചു
rape case
  • Share this:
രാജസ്ഥാൻ: ഇരുപതുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച്ചയോളം പീഡിപ്പിച്ച സംഭവത്തിൽ 22 വയസ്സുള്ള യുവാവിനെ തേടി പൊലീസ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

നവംബർ ഒമ്പതിനാണ് രാജസ്ഥാനിലെ ബറാൻ ജില്ലയിൽ സംഭവം നടക്കുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അമ്മാവന്റെ ഗ്രാമത്തിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി കാട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രണ്ടാഴ്ച്ചയോളം പീഡിപ്പിച്ചു. ഒടുവിൽ പെൺകുട്ടിയുടെ അച്ഛനാണ് രക്ഷപ്പെടുത്തുന്നത്.

You may also like:മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയായ യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചു കൊന്നു

രാജസ്ഥാനിലെ കോട്ട ജില്ലയിലുള്ള വനത്തിലാണ് ബൈക്കിൽ എത്തിയ യുവാവ് പെൺകുട്ടിയെ കൊണ്ടുപോയത്. ബുണ്ടി ജില്ലയിലുള്ള യുവാവാണ് പ്രതി. പതിനാല് ദിവസത്തോളം പെൺകുട്ടിയെ വനത്തിൽ താമസിപ്പിച്ച ഇയാൾ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

You may also like:'പിരിയാൻ വയ്യ'; ഒടുവിൽ പ്രിയപ്പെട്ട സെക്സ് ടോയിയെ ജീവിത പങ്കാളിയാക്കി ബോഡി ബിൽഡർ

അതേസമയം, പെൺകുട്ടിയെ രണ്ടാഴ്ച്ച കാണാതിയിട്ടും പിതാവ് പരാതി നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പിതാവിനൊപ്പം എത്തിയാണ് യുവതി പൊലീസിൽ സംഭവത്തെ കുറിച്ച് പറയുന്നതും പാരതി നൽകുന്നതും.

പരാതി സ്വീകരിച്ച പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.
Published by: Naseeba TC
First published: November 26, 2020, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading