പ്രമുഖ Food അപ്ലിക്കേഷൻ Swiggy ഡെലിവറി ബോയ് ഭക്ഷണം വിതരണം ചെയ്യാനെത്തിയപ്പോൾ ഉപഭോക്താവിനോട് മോശമയാി പെറുമാറി. ഇതേത്തുടർന്ന് Swiggy കോൾ സെന്‍ററിൽ വിളിച്ച് പരാതിപ്പെട്ട പെൺകുട്ടിക്ക് 200 രൂപയുടെ സൌജന്യ കൂപ്പൺ നൽകി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം. ബംഗളുരുവിലാണ് സംഭവം.
ഭക്ഷണം വിതരണ ചെയ്യാൻ എത്തിയയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. മോശം ആംഗ്യവിക്ഷേപങ്ങളും പദപ്രയോഗങ്ങളും ഡെലിവറി ബോയ് നടത്തി. പെൺകുട്ടി പ്രതിഷേധിച്ചതോടെയാണ് ഇയാൾ സ്ഥലം കാലിയാക്കിയത്. പിന്നീട് Swiggy കോൾ സെന്‍ററിൽ വിളിച്ച് പരാതിപ്പെട്ട പെൺകുട്ടിക്ക് 200 രൂപയുടെ സൌജന്യ കൂപ്പൺ വാഗ്ദ്ധാനം നൽകി സംഭവം ഒതുക്കാനാണ് ശ്രമിച്ചത്. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പെൺകുട്ടി പോസ്റ്റ് ഇട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangaluru, Swiggy delivery boy, Woman abused, ബംഗളുരു, സ്വിഗ്ഗി