• HOME
  • »
  • NEWS
  • »
  • crime
  • »
  • ആപ്പിള്‍ ജ്യൂസിനെ ചൊല്ലി തര്‍ക്കം; എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മര്‍ദിച്ച യുവതി അറസ്റ്റിൽ

ആപ്പിള്‍ ജ്യൂസിനെ ചൊല്ലി തര്‍ക്കം; എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മര്‍ദിച്ച യുവതി അറസ്റ്റിൽ

പ്രകോപിതയായ യുവതി ഉദ്യോഗസ്ഥരുമായി വഴക്കിടുകയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നു.

  • Share this:

    ആപ്പിള്‍ ജ്യൂസിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മര്‍ദിച്ച യുവതി അറസ്റ്റിൽ. ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൂന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഏജന്റുമാരെയാണ് യുവതി മര്‍ദിച്ചത്. സംഭവത്തില്‍ അര്‍ക്കന്‍സാസ് സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

    ചൊവ്വാഴ്ച രാവിലെ 6 മണിക്ക് മുമ്പാണ് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയിലൂടെ പോകുകയായിരുന്ന മക്കിയ കോള്‍മാന്‍ (19) എന്ന യുവതി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) അധികൃതര്‍ പറഞ്ഞു.

    നിര്‍ദിഷ്ട അളവില്‍ കുടുതലുള്ള വെള്ളവും ജ്യൂസും അനുവദനീയമല്ലാത്തതിനാല്‍ സെക്യൂരിറ്റിയിലൂടെ കടന്നുപോകവെ ടിഎസ്എ ഉദ്യോഗസ്ഥര്‍ യുവതിയുടെ ആപ്പിള്‍ ജ്യൂസ് എടുത്തുമാറ്റിയിരുന്നു.

    Also read-വാഴപ്പഴം കാട്ടി ആനയെ വിളിച്ചുവരുത്തി; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പൻ

    തുടര്‍ന്ന് ഡിസ്പോസല്‍ ബിന്നില്‍ നിന്ന് ഈ ജ്യൂസ് തിരിച്ചെടുക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ഒരു ടിഎസ്എ ഏജന്റ് അവരെ അവിടെ നിന്ന് തള്ളിമാറ്റി. ഇതില്‍ പ്രകോപിതയായ യുവതി ഉദ്യോഗസ്ഥരുമായി വഴക്കിടുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു ഉദ്യോഗസ്ഥനെ കടിക്കുകയും മറ്റൊരാളുടെ തലയില്‍ കുത്തുകയും കൈമുട്ട് കൊണ്ട് ഇടിക്കുകയും മൂന്നാമത്തെയാളുടെ തലമുടി പിടിച്ച് വലിക്കുകയും ചെയ്തുവെന്നാണ് വിവരം.

    സംഭവസ്ഥലത്തെത്തിയ ഫീനിക്‌സ് പോലീസ് കോള്‍മാനെ കസ്റ്റഡിയിലെടുത്തു. മോശം പെരുമാറ്റം, നാശനഷ്ടമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍ നിന്നുള്ള യുവതിയെ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തെ തുടര്‍ന്ന് സെക്യൂരിറ്റി ചെക്ക്പോയിന്റ് കുറച്ച് നേരത്തേക്ക് അടച്ചിടുകയും 450 ഓളം യാത്രക്കാരെ അവരുടെ സുരക്ഷാ സ്‌ക്രീനിംഗിനായി മറ്റൊരു ചെക്ക്പോസ്റ്റിലേക്ക് മാറ്റേണ്ടിയും വന്നു.

    രണ്ട് ഏജന്റുമാരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ടിഎസ്എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടിഎസ്എ ജീവനക്കാര്‍ക്ക് നേരെയുള്ള ഏതെങ്കിലും തരത്തിലുളള ഭീഷണി, വാക്കാലുള്ള ഉപദ്രവം അല്ലെങ്കില്‍ ശാരീരിക അക്രമം എന്നിവയ്ക്ക് ക്രിമിനല്‍ ശിക്ഷയും ഏകദേശം 22,775 ഡോളര്‍ വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Also read-തൃശൂർ പൂരത്തിന് നിരയായി എഴുന്നെള്ളി ദിനോസറുകൾ; വൈറലായി AI ചിത്രങ്ങൾ

    ഇതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 2019 ജൂണില്‍, അഞ്ച് ടിഎസ്എ ഏജന്റുമാരെ ആക്രമിക്കുകയും സുരക്ഷാ ചെക്ക്പോസ്റ്റിലൂടെ ചാടികടക്കാന്‍ ശ്രമിക്കുകയും ചെയ്തത 19 കാരനായ ടെക്സാസ് യുവാവിനെ സ്‌കൈ ഹാര്‍ബറില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറെ ആശുപത്രിയിലാക്കുകയും നാല് പേരെ അടിയന്തര ചികിത്സയ്ക്കായി ക്ലിനിക്കുകളിലേക്കും മാറ്റിയിരുന്നു. അതിക്രമിച്ച് കടക്കുക, അറസ്റ്റിനെ ചെറുക്കുക, മോശം പെരുമാറ്റം എന്നീ അഞ്ച് കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Published by:Sarika KP
    First published: