പോൺ വീഡിയോ കാണാൻ പ്രേരിപ്പിച്ചു; നൃത്തസംവിധായകനെതിരെ പരാതിയുമായി യുവതി

പോൺ വീഡിയോ കാണാൻ നിർബന്ധിച്ചുവെന്നും ഇംഗിതത്തിന് വഴങ്ങാത്തതിനെത്തുടർന്ന് സിനിമയിൽനിന്ന് ഒഴിവാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: January 28, 2020, 12:28 PM IST
പോൺ വീഡിയോ കാണാൻ പ്രേരിപ്പിച്ചു; നൃത്തസംവിധായകനെതിരെ പരാതിയുമായി യുവതി
Ganesh-Acharya
  • Share this:
മുംബൈ: പ്രശസ്ത നൃത്തസംവിധായകനായ ഗണേഷ് ആചാര്യയ്ക്കെതിരെ ആരോപണവുമായി നൃത്തസംവിധായിക രംഗത്തെത്തി. പോൺ വീഡിയോ കാണാൻ നിർബന്ധിച്ചുവെന്നും ഇംഗിതത്തിന് വഴങ്ങാത്തതിനെത്തുടർന്ന് സിനിമയിൽനിന്ന് ഒഴിവാക്കിയതായും പൊലീസിലും വനിതാകമ്മീഷനിലും നൽകിയ പരാതിയിൽ പറയുന്നു. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അംബോളി പോലീസ് സ്റ്റേഷനിലുമായാണ് 33കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്.

പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഇന്ത്യൻ ഫിലിം&ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷൻ ജനറൽസെക്രട്ടറി ഗണേഷ് ആചാര്യ അപമാനിച്ചുവെന്ന് കാട്ടി 33കാരിയായ വനിതാ കൊറിയോഗ്രാഫർ വനിതാ കമ്മീഷനിലും അംബോളി പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരിക്കുന്നു. സിനിമയിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചതായും പോൺ വീഡിയോ കാണാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു'.

സ്ത്രീകളെ ശല്യപ്പെടുത്തുന്നതിന് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ ആരോപണം നേരിടുന്നത് ഇതാദ്യമല്ല. 2008 ൽ ഹോൺ ഓകെ പ്ലീസസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ ദത്ത ആരോപിച്ചിരുന്നു. ഒരു ഗാനരംഗത്തിനിടെ പ്രത്യേകമായി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് തന്നെ സമീപിച്ചിരുന്നുവെന്നായിരുന്നു ആരോപണം. അന്ന് ആ ചിത്രത്തിന്‍റെ കൊറിയോഗ്രാഫറായിരുന്ന ഗണേഷ് ആചാര്യയ്ക്കെതിരെയും തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചിരുന്നു. ചിത്രത്തിന്‍റെ സംവിധായകൻ രാകേഷ് സാരംഗും നിർമാതാവ് സമി സിദ്ദിഖും ഇവരുടെ ചെയ്തികൾ കണ്ടുനിന്നതല്ലാതെ പ്രതികരിച്ചില്ലെന്നും അന്ന് തനുശ്രീ ദത്ത ആരോപിച്ചിരുന്നു.

"തനുശ്രീ വിവാദം തീർത്തും അടിസ്ഥാനരഹിതവും നാടകീയമായി കെട്ടിച്ചമച്ച ഒരു കഥയുമാണ്. ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിന് അഞ്ചുദിവസം മുമ്പ് തന്നെ റിഹേഴ്സൽ നടത്തുന്നതാണ് എന്‍റെ രീതി. തനുശ്രീ ദത്തയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ സെറ്റിലുണ്ടായിരുന്ന മറ്റാരും ഇതേക്കുറിച്ച് അറിയാതിരുന്നത് എങ്ങനെ?"- അന്ന് വിവാദങ്ങളോട് ഗണേഷ് ആചാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
First published: January 28, 2020, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading