• HOME
 • »
 • NEWS
 • »
 • crime
 • »
 • 'ഭർത്താവ് ലൈംഗിക ബന്ധം നിഷേധിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം'; മകളെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതായും യുവതി

'ഭർത്താവ് ലൈംഗിക ബന്ധം നിഷേധിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം'; മകളെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതായും യുവതി

ഭർത്താവ് തന്റെ ശരീരത്തെ പരിഹസിക്കാറുള്ളതായും ലൈംഗികബന്ധത്തിന് വിസമ്മതിക്കുന്നതായും യുവതി ആരോപിക്കുന്നു

Woman against Husband

Woman against Husband

 • Share this:
  പ്രവാസിയായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി. അഹമ്മദാബാദ് സ്വദേശിയായ യുവതിയാണ് ദുബായിൽ താമസിക്കുന്ന ഭർത്താവിനെതിരെ പരാതി നൽകിയത്. ഭർത്താവ് രണ്ടുവയസ്സുള്ള മകളുടെ തൊണ്ടയിൽ നിർബന്ധിച്ച് ബിയർ ഒഴിച്ചതായും യുവതിയുമായി ഒരു വർഷത്തിലേറെയായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതായും പരാതിയിൽ പറയുന്നു.

  2016 ൽ വിവാഹം കഴിച്ചതാണ്. 2017 ൽ ഭർത്താവിനൊപ്പം ദുബായിലേക്ക് പോയതായും യുവതി തന്റെ പരാതിയിൽ പറയുന്നു. ബിയർ കുടിക്കാൻ നിർബന്ധിച്ചതായും അവരുടെ കുഞ്ഞു മകൾക്ക് ശൂന്യമായ ബിയർ ക്യാനുകൾ കളിക്കാൻ നൽകാറുണ്ടെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ഭർത്താവിന്റെ വീട്ടുകാരുടെ വാക്കുകൾ കേട്ട് തന്നെ ഭർത്താവ് മർദ്ദിക്കാറുണ്ടെന്നും യുവതി പറഞ്ഞതായി എഫ്‌ ഐ ‌ആറിൽ ഉണ്ട്.

  മദ്യപിക്കുമ്പോഴെല്ലാം ഭർത്താവ് വഴക്കുണ്ടാക്കാറുണ്ടെന്ന് യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

  Also Read- മലപ്പുറത്ത് ഡെന്തൽ ക്ലിനിക്കിലേക്ക് പോയ യുവതിയെ കാണാതായിട്ട് 20 ദിവസം; സുബിറ എവിടെ?

  ഭർത്താവ് തന്റെ ശരീരത്തെ പരിഹസിക്കാറുള്ളതായും ലൈംഗികബന്ധത്തിന് വിസമ്മതിക്കുന്നതായും യുവതി ആരോപിക്കുന്നു. മകൾക്ക് അസുഖം വന്നാൽ മരുന്ന് വാങ്ങാൻ പോലും ഭർത്താവ് പണം നൽകാറില്ലെന്നും പരാതിയിൽ പറയുന്നു.

  ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ഭർത്താവ് യുവതിയെ സ്വന്തം വീട്ടിൽ ഉപേക്ഷിച്ച് മറ്റ് കുടുംബാംഗങ്ങളോടൊപ്പം ദുബായിലേക്ക് തിരിച്ച് പോയി.

  കുറച്ച് മാസങ്ങൾക്ക് മുൻപാണ് അഹമ്മദാബാദിൽ നടന്ന ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ മേൽ വിലാസം ചോദിച്ചു മനസിലാക്കുന്നതിനിടക്ക് ഒരു നിയമ വിദ്യാർത്ഥിനിക്ക് മുൻപിൽ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചതിന് ഇരുപത്തിനാലുകാരനെ അറസ്റ്റ് ചെയ്തതിരുന്നു. പെൺകുട്ടിയോട് സ്കൂട്ടർ നിർത്തി ഒരു വിലാസം തിരക്കുകയും പെൺകുട്ടി സഹായിക്കാൻ ശ്രമിക്കവേ യുവാവ് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നു.

  Also Read-വിമാനത്തിൽ സീറ്റ് ഉറപ്പാകാത്തതിനെ തുടർന്ന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

  സി സി ടീവീ ദൃശ്യങ്ങളിൽ നിന്ന് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ആളെ കണ്ടെത്തി. കുറ്റം സമ്മതിച്ച ഇയാൾ അതിന് വളരെ വിചിത്രമായ കാരണമാണ് പറഞ്ഞത്. ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത് ഭാര്യ ഗർഭിണിയായതിനാൽ മൂന്നുമാസമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്നില്ലെന്നും അതാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നുമാണ്. അഹമ്മദാബാദ് പൊലീസിലെ വനിതാ വിഭാഗം സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്.

  കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായ സംഭവത്തിൽ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയും സഹോദരനും അറസ്റ്റിലായി. സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കുന്നതിനെ തുടര്‍ന്നാണ് ഭര്യയും സഹോദരനും ചേര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്നത്. മാര്‍ച്ച് 27 ന് മൈലപ്പൂരിലായിരുന്നു സംഭവം നടന്നത്. കബാലി(38) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇയാളുടെ ഭാര്യയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ സഹികെട്ടാണ് ഭാര്യയും സഹോദരനും ചേര്‍ന്ന് കബാലിയെ അടിച്ചു കൊന്നത്.

  പി എന്‍കെ ഗാര്‍ഡനിലാണ് ഇവരുടെ വീട്. പെയിന്റു പണിക്കാരനായ കബാലി മദ്യത്തിന് അടിമയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കബാലിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അയല്‍ക്കാരനും ബന്ധുവുമാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു കബാലിയെ ഇവര്‍ കണ്ടത്.
  Published by:Anuraj GR
  First published: