ഭർത്താവിന്റെ അമിത മദ്യപാനത്തെ തുടർന്ന് കുത്തിക്കൊന്ന് ഭാര്യ. ഉത്തർപ്രദേശിലെ പീർപൂർ സ്വദേശി വിനയ് രാജ്(27) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിൽ വിനയ് രാജിന്റെ ഭാര്യ രാധയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിനയ് രാജിന്റെ അമിത മദ്യാപനവുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച രാത്രി മദ്യപിച്ചെത്തിയ വിനയ് രാജുവമായി രാധ വഴക്കുണ്ടാക്കി. തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വിനയ് രാജിനെ കുത്തിക്കൊല്ലുകയായിരുന്നു.
Also Read- 16-കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയിൽ എട്ട് പേർ അറസ്റ്റിൽ
ഞായറാഴ്ച്ച പുലർച്ചെ പൊലീസ് സ്റ്റേഷനിലെത്തിയ രാധ ഭർത്താവിനെ അജ്ഞാതർ കൊലപ്പെടുത്തിയെന്ന് പരാതി നൽകി. എന്നാൽ, പ്രഥമദൃഷ്ട്യാ രാധയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപ്പെടുത്തിയത് താനാണെന്ന് രാധ സമ്മതിച്ചത്. വിനയ് രാജിന്റെ സഹോദരന്റെ പരാതിയിൽ രാധയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.