യുവതിയോട് മോശമായി പെരുമാറി; എതിർത്ത ഭർത്താവിന്റെ തല ബിയർകുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു

ഞായറാഴ്ച രാത്രിയാണ് സംഭവം

News18 Malayalam | news18-malayalam
Updated: November 13, 2019, 3:35 PM IST
യുവതിയോട് മോശമായി പെരുമാറി; എതിർത്ത ഭർത്താവിന്റെ തല ബിയർകുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു
News18
  • Share this:
ഗുരുഗ്രാം: ഭർത്താവുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയ യുവതിക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. യുവതിക്കെതിരെ അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത ഭർത്താവിന്റെ തല ബിയർ കുപ്പി കൊണ്ട് അക്രമി സംഘം തല്ലിപ്പൊളിച്ചു. ഹിസാറിൽ നിന്നുള്ള ബിസിനസുകാരനും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്.

ഞായറാഴ്ച രാത്രിയാണ് മകനും സഹോദരനും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം ദമ്പതികൾ അത്താഴം കഴിക്കാൻ സോഹ്ന റോഡിലെ മൈക്രോബ്രൂവെറിയിൽ എത്തിയത്. റസ്റ്റോറന്റിൽ ഇവർ ഇരുന്നതിന് സമീപത്ത ടേബിളിൽ ഒരു സംഘം യുവാക്കൾ മദ്യപിക്കുകയായിരുന്നു. ''മദ്യപസംഘം യുവതിയെ നോക്കി ഉച്ചത്തിൽ കമന്റടിച്ചു. ഇതിനെ ഞങ്ങൾ എതിര്‍ത്തതോടെ അവർ അടുത്തെത്തി ഭീഷണിപ്പെടുത്തി'- ബിസിനസുകാരനായ ഭർത്താവ് പറയുന്നു.

Also Read- തിരകളിൽ ലഹരി ഒഴുകിയൊഴുകി വന്നു; അമ്പരന്ന അധികൃതർ തീരമടച്ചു

മടങ്ങിപ്പോകാൻ കൂട്ടാക്കാതെ സംഘം അസഭ്യവർഷം തുടങ്ങിയതോടെ കുടുംബം അവിടെ നിന്ന് മടങ്ങിപ്പോകാൻ തീരുമാനിച്ചു. ഇറങ്ങുന്നതിനിടെ സംഘത്തിലെ ഒരാൾ ബിയർ കുപ്പി കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഭിന്നശേഷിക്കാരകനായ മകനും ആക്രമണത്തിൽ പരിക്കേറ്റു. കുടുംബം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സദർ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. കുടുംബത്തെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍