നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • porn addiction| 'ഭർത്താവ് പോൺ വീഡിയോയ്ക്ക് അടിമ'; എതിർത്തതിന്റെ പേരിൽ പഴകിയ ഭക്ഷണം കഴിപ്പിച്ചു

  porn addiction| 'ഭർത്താവ് പോൺ വീഡിയോയ്ക്ക് അടിമ'; എതിർത്തതിന്റെ പേരിൽ പഴകിയ ഭക്ഷണം കഴിപ്പിച്ചു

  പോൺ സൈറ്റുകൾ സ്ഥിരമായി കാണുന്ന ഭർത്താവ് രാത്രിയിൽ യുവതികളുമായി ചാറ്റ് ചെയ്യുന്നത് പതിവാണെന്നും ഭാര്യയുടെ പരാതി

   (Representational Image: Shutterstock)

  (Representational Image: Shutterstock)

  • Share this:
   ബെംഗളുരു: പോൺ വീഡിയോയ്ക്ക് ( porn video)അടിമയായ (porn addiction)ഭർത്താവിനെതിരെ പരാതിയുമായി യുവതി. ബെംഗളുരുവിലെ ജയാനഗറിലുള്ള സ്ത്രീയാണ് ഭർത്താവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് പോൺ വീഡിയോ സ്ഥിരമായി കാണുന്നത് എതിർത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ പീഡനത്തിന് ഇരയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

   യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ബസവനഗുഡി വനിതാ പൊലീസിന് ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. 2019 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. 36 കാരനായ ഭർത്താവിനും കുടുംബത്തിനും എതിരെയാണ് യുവതിയുടെ പരാതി.

   കോടതിയിൽ സമർപ്പിച്ച പരാതിയിൽ യുവതി പറയുന്നത് ഇങ്ങനെ, പോൺ സൈറ്റുകൾ സ്ഥിരമായി കാണുന്ന ഭർത്താവ് രാത്രിയിൽ യുവതികളുമായി ചാറ്റ് ചെയ്യുന്നത് പതിവാണ്. ഈ യുവതികൾക്ക് വേണ്ടി പണവും ചെലവാക്കുന്നു. നിരവധി പോൺ വീഡിയോകളാണ് ഭർത്താവ് സബ്സ്ക്രൈബ് ചെയ്തതെന്നും പരാതിയിൽ പറയുന്നു.
   Also Read-Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

   കൂടാതെ തന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ പരിചയപ്പെടുന്ന സ്ത്രീകൾക്ക് അയച്ചു നൽകി. വിവാഹമോചിതനാണെന്ന പേരിൽ മാട്രിമോണിയൽ സൈറ്റിലും ഇയാൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.

   ഭർത്താവിന്റെ സ്വഭാവത്തെ കുറിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നെങ്കിലും ഒരു അവസരം കൂടി നൽകണമെന്നായിരുന്നു മറുപടി. എന്നാൽ ഇത്രയും നാളിനിടയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല.

   Also Read-മോഷണമുതല്‍ വാങ്ങാന്‍ തമ്പിയായി ഇന്‍സ്‌പെക്ടര്‍ വന്നു; ക്ഷേത്രങ്ങളിലെ മോഷ്ടാവ് കുടുങ്ങി

   ഭർത്താവ് പോൺ വീഡിയോ കാണുന്നതിനെ എതിർത്തതിന്റെ പേരിൽ തനിക്ക് പഴകിയ ഭക്ഷണങ്ങൾ നൽകി. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഇതിനെ പിന്തുണച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ കുടുംബാംഗങ്ങളെ കാണാനോ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

   മറ്റൊരു സംഭവത്തിൽ,  സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. എടത്വ മുട്ടാറിലാണ് 15 വയസുകാരിയെ പീഡപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയില്‍വെച്ച് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

   ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു.
   Published by:Naseeba TC
   First published:
   )}